P. Prasad

ആറന്മുള വിമാനത്താവള പദ്ധതി: നിലപാട് കടുപ്പിച്ച് കൃഷിമന്ത്രി പി. പ്രസാദ്
ആറന്മുള വിമാനത്താവള പദ്ധതിക്കായി നെൽവയലുകൾ നികത്തുന്നതിനെ എതിർക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് കൃഷിമന്ത്രി പി. പ്രസാദ്. വയലുകൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിയമപരമല്ലാത്ത ഭൂമി തരംമാറ്റത്തിന് വ്യവസായ വകുപ്പ് പിന്തുണ നൽകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

ആർഎസ്എസ് ചിത്രത്തിന് മുന്നിൽ കുമ്പിടാൻ കിട്ടില്ല; ഗവർണർക്കെതിരെ മന്ത്രി പി. പ്രസാദ്
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായ പശ്ചാത്തലത്തിൽ ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ച് സംസ്ഥാന സർക്കാർ. ആർഎസ്എസ് ചിത്രം സർക്കാർ പരിപാടിയുടെ ഭാഗമാക്കാൻ ശ്രമിച്ചാൽ അംഗീകരിക്കില്ലെന്ന് മന്ത്രി പി. പ്രസാദ് വ്യക്തമാക്കി. ഗവർണർ അറിയാതെ അല്ല ആർഎസ്എസ് ചിത്രം വന്നതെന്നും മന്ത്രി ആരോപിച്ചു.

പഴകിയ അരി വിതരണം: കർശന നടപടി ഉണ്ടാകുമെന്ന് മന്ത്രി പി. പ്രസാദ്
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് പഴകിയ അരി വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പ്രതികരിച്ചു. സർക്കാർ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും പണം കൊണ്ട് വോട്ട് പിടിക്കുന്നുവെന്നും മന്ത്രി വിമർശിച്ചു.