P.K. Firos

പി.കെ. ഫിറോസിൻ്റെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കണം; കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെതിരെ കെ.ടി. ജലീൽ വീണ്ടും ആരോപണം ഉന്നയിച്ചു. ഫിറോസ് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നും ഇതിൽ അന്വേഷണം വേണമെന്നും ജലീൽ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോക്ക് പരാതി നൽകിയതായും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പി.കെ. ഫിറോസിനെ വേട്ടയാടുന്നു; ബിജെപി-സിപിഐഎം കൂട്ടുകെട്ടെന്ന് കെ. മുരളീധരൻ
യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ ബിജെപി-സിപിഐഎം കൂട്ടുകെട്ട് വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഫിറോസിൻ്റെ സഹോദരൻ അറസ്റ്റിലായ സംഭവം രാഷ്ട്രീയപരമായി ഉപയോഗിക്കാനുള്ള ശ്രമം നടക്കുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെയും ഇത്തരത്തിൽ വേട്ടയാടുന്നുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

‘കൊലയാളി മന്ത്രി’; ആരോഗ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് രംഗത്ത്. മന്ത്രിയെ 'കൊലയാളി മന്ത്രി' എന്ന് വിശേഷിപ്പിച്ച ഫിറോസ്, കേരളത്തിൽ റോഡിലിറങ്ങിയാൽ നായയെയും ആശുപത്രിയിലെത്തിയാൽ മന്ത്രി വീണാ ജോർജിനെയും പേടിക്കണമെന്ന സ്ഥിതിയാണെന്ന് കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കൽ കോളജ് വിഷയത്തിൽ സിസ്റ്റത്തിന്റെ തലപ്പത്തുള്ള ആരോഗ്യമന്ത്രിയാണ് ഒന്നാം പ്രതിയെന്നും അദ്ദേഹം ആരോപിച്ചു.