P K Firos

സരിന്റെ ലീഗ് വിരുദ്ധ പരാമർശം; രൂക്ഷ പ്രതികരണവുമായി പി.കെ. ഫിറോസ്
പി. സരിൻ്റെ ലീഗ് വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതികരണവുമായി പി.കെ. ഫിറോസ് രംഗത്ത്. വിശ്വാസത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഗുരുതരമായ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐഎമ്മിന്റെ വർഗീയ വിദ്വേഷം വളർത്തുന്ന നയങ്ങളുടെ ഭാഗമാണ് സരിന്റെ പരാമർശമെന്നും അദ്ദേഹം ആരോപിച്ചു.

കെ ടി ജലീലിനെതിരെ വീണ്ടും പി കെ ഫിറോസ്; ഒളിച്ചോടിയെന്ന് പരിഹാസം
കെ ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി പി കെ ഫിറോസ്. മലയാളം സർവകലാശാലയുടെ ഭൂമിതട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ജലീലിനെ കാണാനില്ലെന്ന് ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. പിടിക്കപ്പെടുമെന്ന് ഉറപ്പായാൽ ഖുർആൻ ഉയർത്തിക്കാട്ടി രക്ഷപ്പെടാൻ ശ്രമിക്കുമെന്നും ഫിറോസ് പരിഹസിച്ചു.

ടി കെ അഷ്റഫിനെ സസ്പെൻഡ് ചെയ്തതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പി കെ ഫിറോസ്
ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. സ്കൂളുകളിൽ സൂംബ നടപ്പാക്കുന്നതിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിനാണ് ടി.കെ. അഷ്റഫിനെതിരെ നടപടിയെടുത്തത്. ആരോഗ്യമേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചും ഫിറോസ് വിമർശനം ഉന്നയിച്ചു.