P A Mohammed Riyas

ദേശീയപാത നിർമ്മാണം അഴിമതി കൂത്തരങ്ങ്; മന്ത്രി റിയാസ് റീൽസ് എടുക്കണം: ഒ.ജെ.ജനീഷ്
കൊല്ലത്തെ ദേശീയപാത അപകടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ.ജനീഷിന്റെ പ്രതികരണം. ദേശീയപാത നിർമ്മാണം അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും എൻ.എച്ച്.എ.ഐ വെള്ളാനയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വർണ്ണക്കൊള്ളയിൽ സർക്കാരിന് ഒളിച്ചോടാൻ കഴിയില്ലെന്നും രാഹുൽ വിഷയത്തിൽ അറസ്റ്റ് വൈകുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനാണെന്നും ജനീഷ് ആരോപിച്ചു.

മുഹമ്മദ് റിയാസിന് രാജീവ് ചന്ദ്രശേഖറിന്റെ തീപ്പൊരി മറുപടി
വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് വേദിയിൽ താനിരുന്നതിനെ വിമർശിച്ച മന്ത്രി മുഹമ്മദ് റിയാസിന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. റിയാസിന്റെ ഭാര്യ സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങുന്നതിനെക്കുറിച്ച് എന്ത് പറയുന്നുവെന്ന് ചോദിച്ച രാജീവ് ചന്ദ്രശേഖർ, തന്നെ ട്രോളുന്നതിൽ പ്രശ്നമില്ലെന്നും പറഞ്ഞു.

കേരളത്തിന്റെ സ്വപ്ന പദ്ധതി സി പ്ലെയിൻ പറക്കുന്നു; പരീക്ഷണ പറക്കൽ ഇന്ന്
കേരളത്തിന്റെ സി പ്ലെയിൻ പദ്ധതിയുടെ പരീക്ഷണ പറക്കൽ ഇന്ന് നടക്കും. കൊച്ചി ബോൾഗാട്ടിയിൽ നിന്ന് ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സർവീസ്. ടൂറിസത്തിനും അടിയന്തരഘട്ടങ്ങളിലും ഉപയോഗിക്കാനാണ് പദ്ധതി.

വി ഡി സതീശൻ ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവ്: പി എ മുഹമ്മദ് റിയാസ്
മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കടുത്ത ഭാഷയിൽ വിമർശിച്ചു. കേരളം കണ്ട ഏറ്റവും ഭീരുവായ പ്രതിപക്ഷ നേതാവെന്ന് സതീശനെ വിശേഷിപ്പിച്ചു. കേരളത്തിലെ പാലങ്ങൾ ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറുന്നതായും റിയാസ് പറഞ്ഞു.

അങ്കോളയിലെ രക്ഷാപ്രവർത്തനം: സാധ്യമായതെല്ലാം ചെയ്യണമെന്ന് മന്ത്രി റിയാസ്
അങ്കോളയിലെ രക്ഷാപ്രവർത്തനത്തിൽ സാധ്യമായതെല്ലാം ചെയ്യണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. ഈ നിലപാട് കർണാടക സർക്കാരിനെ അറിയിക്കുമെന്നും, രക്ഷാദൗത്യത്തിന്റെ തുടർനടപടികളെക്കുറിച്ചും ...

റോഡുകളുടെ ദുരവസ്ഥ: പ്രതിപക്ഷവും സർക്കാരും തമ്മിൽ നിയമസഭയിൽ വാക്പോര്
സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് പ്രതിപക്ഷം നിയമസഭയിൽ ശക്തമായ വിമർശനം ഉന്നയിച്ചു. നജീബ് കാന്തപുരം എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി, അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതും റോഡപകടങ്ങൾ ...