ചെസിലെ ഒന്നാം നമ്പർ താരവും മുൻ ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസൺ കാമുകി എല്ലാ വിക്ടോറിയ മലോണിനെ വിവാഹം കഴിച്ചു. ഓസ്ലോയിലെ ഹോൾമെൻകോളൻ ചാപ്പലിൽ വച്ചായിരുന്നു വിവാഹം. തുടർന്ന് ഒരു അഞ്ചു നക്ഷത്ര ഹോട്ടലിൽ വിപുലമായ സ്വീകരണ ചടങ്ങും നടന്നു.