Oscar nomination

ഓസ്കാർ ചരിത്രത്തിൽ പുതിയ അധ്യായം; ട്രാൻസ്ജെൻഡർ നടി കാർല സോഫിയ ഗാസ്കോൺ നോമിനേഷൻ നേടി
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള ആദ്യ ഓസ്കാർ നോമിനി കാർല സോഫിയ ഗാസ്കോൺ. എമിലിയ പെരസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള നോമിനേഷൻ. കാൻ ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ എന്ന ബഹുമതിയും ഗാസ്കോണിനുണ്ട്.

സൂര്യയുടെ ‘കങ്കുവ’ ഓസ്കർ പരിഗണനയിൽ; സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുന്നു
തമിഴ് സൂപ്പർതാരം സൂര്യയുടെ 'കങ്കുവ' സിനിമ ബോക്സോഫീസിൽ പരാജയപ്പെട്ടെങ്കിലും ഓസ്കർ പരിഗണനയിൽ ഇടംനേടി. ഇത് സോഷ്യൽ മീഡിയയിൽ വ്യാപക ട്രോളുകൾക്ക് വഴിവെച്ചു. സിനിമയുടെ നിലവാരത്തെക്കുറിച്ചും ഓസ്കർ കമ്മിറ്റിയുടെ തീരുമാനത്തെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നു.

ഓസ്കർ നോമിനേഷനിൽ നിന്ന് ‘ലാപതാ ലേഡീസ്’ പുറത്ത്; ഇന്ത്യൻ സിനിമയ്ക്ക് തിരിച്ചടി
കിരൺ റാവു സംവിധാനം ചെയ്ത 'ലാപതാ ലേഡീസ്' ഓസ്കർ നോമിനേഷനിൽ നിന്നും പുറത്തായി. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടാനായില്ല. യുകെയുടെ ഔദ്യോഗിക എൻട്രിയായ 'സന്തോഷ്' എന്ന ഹിന്ദി ചിത്രം ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചു.