Oscar

97ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
എഡ്രിയാ ബ്രോഡിക്ക് മികച്ച നടനുള്ള പുരസ്കാരം, മിക്കി മാഡിസണിന് മികച്ച നടിക്കുള്ള പുരസ്കാരം. അനോറ മികച്ച ചിത്രവും ഷോൺ ബേക്കർ മികച്ച സംവിധായകനുമായി. 97ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

97-ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു തുടങ്ങി
97-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു. കീറൻ കൽക്കിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു. ഫ്ലോ മികച്ച അനിമേറ്റഡ് ചിത്രവും ഷാഡോ ഓഫ് ദി സൈപ്രസ് മികച്ച അനിമേറ്റഡ് ഷോർട്ട് ഫിലിമും ആയി.

ഓസ്കർ നോമിനേഷനുകൾ ഇന്ന്; കങ്കുവ, ആടുജീവിതം പ്രതീക്ഷയിൽ
2025 ലെ ഓസ്കർ നോമിനേഷനുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് പ്രഖ്യാപനം. കങ്കുവ, ആടുജീവിതം, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ഇന്ത്യൻ ചിത്രങ്ങൾ ഇത്തവണ മത്സര രംഗത്തുണ്ട്.

ഓസ്കാർ നോമിനേഷൻ പ്രഖ്യാപനം മാറ്റിവച്ചു; കാരണം കാട്ടുതീ
ലോസ് ഏഞ്ചൽസിലെ കാട്ടുതീയെ തുടർന്ന് 2025ലെ ഓസ്കാർ നോമിനേഷനുകളുടെ പ്രഖ്യാപനം ജനുവരി 19ലേക്ക് മാറ്റി. അഞ്ച് പേർ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേരെ ഒഴിപ്പിക്കുകയും ചെയ്ത തീപിടുത്തത്തിൽ ഹോളിവുഡ് താരങ്ങളുടെ വീടുകളും നശിച്ചു. മാർച്ച് 2ന് നടക്കുന്ന ഓസ്കാർ ചടങ്ങിന് കോനൻ ഒബ്രിയൻ ആതിഥേയത്വം വഹിക്കും.

രണ്ട് തവണ ഓസ്കർ നേടിയ പ്രശസ്ത നടി മാഗി സ്മിത്ത് അന്തരിച്ചു
പ്രശസ്ത നടിയും രണ്ട് തവണ ഓസ്കർ നേടിയ മാഗി സ്മിത്ത് (89) അന്തരിച്ചു. ഹാരി പോട്ടർ സീരിസിലൂടെയാണ് മാഗി സ്മിത്ത് ലോക ശ്രദ്ധ നേടിയത്. ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന അഭിനയ ജീവിതത്തിൽ നിരവധി പുരസ്കാരങ്ങൾ നേടി.