Orthodox Church

ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണത്തെ പ്രശംസിച്ച് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ
സാമൂഹിക സേവനത്തിന് ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം മാതൃകയാണെന്ന് ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. ലഹരി ഉപയോഗം വർധിച്ചുവരുന്ന കാലഘട്ടത്തിൽ യുവാക്കൾ സാമൂഹിക സേവനത്തിൽ മുഴുകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെസഹാ സന്ദേശത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നൽകിയത്.

സർക്കാരിന്റെ മദ്യനയത്തിനെതിരെ ഓർത്തഡോക്സ് സഭ
മദ്യനയത്തിൽ തിരുത്തൽ വരുത്തണമെന്ന് ഓർത്തഡോക്സ് സഭ സർക്കാരിനോട് ആവശ്യപ്പെട്ടു. യുവജനങ്ങളെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമാണ് സർക്കാരിന്റേതെന്ന് സഭ കുറ്റപ്പെടുത്തി. മദ്യത്തിന്റെ ലഭ്യത വർധിപ്പിക്കുന്ന സർക്കാർ നിലപാട് ഖേദകരമാണെന്നും സഭാ നേതൃത്വം പറഞ്ഞു.

സഭാ തർക്കം: നിലപാട് കടുപ്പിച്ച് ഓർത്തഡോക്സ് സഭ
മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്സ് സഭ നിലപാട് കടുപ്പിച്ചു. പള്ളികൾ വിഭജിക്കാനുള്ള നീക്കം ദിവാസ്വപ്നമെന്ന് കാതോലിക്കാ ബാവ. ചർച്ച് ബിൽ വന്നാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭാ തർക്കം: ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് യാക്കോബായ സഭാ മേധാവി
പള്ളി തർക്കത്തിൽ ശാശ്വത സമാധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് യാക്കോബായ സഭയുടെ നിയുക്ത കാതോലിക്ക ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്. ഓർത്തഡോക്സ് സഭയുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി വിധികളിൽ നിന്ന് മാറി ചിന്തിച്ചാൽ മാത്രമേ പ്രശ്നപരിഹാരം ഉണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.

കത്തോലിക്കാ വാഴിക്കൽ ചടങ്ങ്: സുരേഷ് ഗോപിക്ക് ക്ഷണം; ഓർത്തഡോക്സ് സഭ എതിർപ്പുമായി രംഗത്ത്
കേന്ദ്ര പ്രതിനിധി സംഘം കത്തോലിക്കാ ബാവയുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കും. സുരേഷ് ഗോപിക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. എന്നാൽ കേന്ദ്രസംഘത്തെ അയക്കുന്നതിനെതിരെ ഓർത്തഡോക്സ് സഭ രംഗത്തെത്തി.

മലങ്കര സഭാ തർക്കം: സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ഓർത്തഡോക്സ് സഭ
മലങ്കര സഭയിലെ ഭരണ തർക്കത്തിൽ സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. യാക്കോബായ സഭയിലെ പുതിയ കാതോലിക്കാ വാഴിക്കലിന് പിന്തുണ നൽകിയെന്നും സുപ്രീം കോടതി വിധി ലംഘിച്ചെന്നും ആരോപണം. സഭയുടെ സമദൂര നിലപാട് അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി.

മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശന വിലക്ക്: സെൻസർ ബോർഡിനെതിരെ കാതോലിക്കാ ബാവാ
മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വൈകി ഉദിച്ച വിവേകമാണെന്ന് കാതോലിക്കാ ബാവാ. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അക്രമരംഗങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ വിഷം വിറ്റ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെയാണ് സെൻസർ ബോർഡ് നടപടിയെന്നും കാതോലിക്കാ ബാവാ വിമർശിച്ചു.

എലപ്പുള്ളി മദ്യ നിർമ്മാണശാല: സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ
എലപ്പുള്ളിയിൽ മദ്യ നിർമ്മാണശാല സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഓർത്തഡോക്സ് സഭ രൂക്ഷവിമർശനം ഉന്നയിച്ചു. ലഹരി മാഫിയകൾക്ക് സർക്കാർ പിന്തുണ നൽകരുതെന്നും, സിനിമകൾ ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും സഭ ആവശ്യപ്പെട്ടു. കേരളത്തിൽ ലഹരി മാഫിയകൾ വേരുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണമെന്നും സിനഡ് മുന്നറിയിപ്പ് നൽകി.

ജനകീയ സമിതിയുടെ രാഷ്ട്ര സേവാ പുരസ്കാരം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായ്ക്ക്
ജനകീയ സമിതിയുടെ മുപ്പതാം വാർഷികാഘോഷത്തിൽ കെ.ഇ.മാമ്മൻ സ്മാരക രാഷ്ട്ര സേവാ പുരസ്കാരം മലങ്കര ഓർത്തഡോക്സ് സഭാപരമാദ്ധ്യക്ഷന് നൽകി. മാദ്ധ്യമ പുരസ്കാരം എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്കാരം ഡോ.ഉമ്മൻ പി.ഏബ്രഹാമിനും സമ്മാനിച്ചു. ഗോവ ഗവർണർ ഡോ. പി. എസ്. ശ്രീധരൻ പിള്ള അവാർഡുകൾ വിതരണം ചെയ്തു.

എം.ടി.വാസുദേവന് നായരുടെ സാഹിത്യ സംഭാവനകള് കാലാതീതം: ബസേലിയോസ് മാര്ത്തോമ മാത്യൂസ് തൃതീയന്
ഓര്ത്തഡോക്സ് സഭാ അധ്യക്ഷന് ബസേലിയോസ് മാര്ത്തോമ മാത്യൂസ് തൃതീയന് എം.ടി.വാസുദേവന് നായരെ അനുസ്മരിച്ചു. എം.ടിയുടെ സാഹിത്യ സംഭാവനകള് കാലാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. എം.ടിയുടെ 90-ാം ജന്മദിനത്തില് നടത്തിയ സന്ദര്ശനത്തെക്കുറിച്ചും മെത്രാപ്പോലീത്ത പരാമര്ശിച്ചു.

സംഘപരിവാറിന്റെ ഇരട്ടത്താപ്പ്: ഓർത്തഡോക്സ് മെത്രാപ്പൊലീത്തയുടെ രൂക്ഷ വിമർശനം
ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ് സംഘപരിവാറിന്റെയും ബിജെപിയുടെയും ക്രൈസ്തവരോടുള്ള സമീപനത്തിൽ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ചു. ക്രൈസ്തവ നേതൃത്വത്തെ പ്രീണിപ്പിക്കുകയും അതേസമയം പ്രാദേശിക തലത്തിൽ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സമീപനത്തിലും ഇരട്ടത്താപ്പുണ്ടെന്ന് അദ്ദേഹം വിമർശിച്ചു.

സംഘപരിവാറിന്റെ ഇരട്ടത്താപ്പ് സമീപനത്തിൽ പ്രതിഷേധവുമായി തൃശൂർ ഓർത്തഡോക്സ് സഭ
തൃശൂർ ഓർത്തഡോക്സ് സഭ ഭദ്രാസന മെത്രാപ്പൊലീത്ത യുഹാനോസ് മെലെത്തിയോസ് സംഘപരിവാറിന്റെ ക്രൈസ്തവരോടുള്ള സമീപനത്തിൽ അമർഷം പ്രകടിപ്പിച്ചു. ഡൽഹിയിൽ മെത്രാന്മാരെ ആദരിക്കുകയും കേരളത്തിൽ പുൽക്കൂട് നശിപ്പിക്കുകയും ചെയ്യുന്നതിനെ വിമർശിച്ചു. ഈ ഇരട്ടത്താപ്പ് സമീപനം ക്രിസ്ത്യൻ സഭകളിൽ അതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്.