Operation Sindoor

ഓപ്പറേഷന് സിന്ദൂര്: സംഘര്ഷ ബാധിത മേഖലകളില് നിന്ന് 75 വിദ്യാര്ത്ഥികള് കേരള ഹൗസിലെത്തി
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷബാധിത പ്രദേശങ്ങളിൽ നിന്ന് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിൽ എത്തി. ജമ്മു, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് എത്തിയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികൾക്കായി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നു.

ഓപ്പറേഷൻ സിന്ദൂറിനായി ട്രേഡ് മാർക്ക് യുദ്ധം; അപേക്ഷ പിൻവലിച്ച് റിലയൻസ്
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് ട്രേഡ് മാർക്ക് നേടാൻ മത്സരം. ആദ്യം അപേക്ഷ നൽകിയ റിലയൻസ് ഇൻഡസ്ട്രീസ് പിന്നീട് ഇത് പിൻവലിച്ചു. നിരവധി അപേക്ഷകളാണ് വാണിജ്യ മന്ത്രാലയത്തിന്റെ ട്രേഡ്മാർക്ക് രജിസ്ട്രി പോർട്ടലിൽ എത്തിയത്.

കാണ്ഡഹാർ വിമാന റാഞ്ചൽ സൂത്രധാരൻ അബ്ദുൾ റൗഫ് അസർ കൊല്ലപ്പെട്ടു
കാണ്ഡഹാർ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാൻഡറുമായ അബ്ദുൾ റൗഫ് അസർ ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ടു. ഇന്ത്യ നടത്തിയ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1999 ഡിസംബറിൽ വാജ്പേയി സർക്കാരിന്റെ കാലത്ത് ഇന്ത്യൻ എയർ ലൈൻസിന്റെ ഐസി-814 വിമാനം റാഞ്ചിക്കൊണ്ടുപോയതിൽ ഇയാൾക്ക് പങ്കുണ്ട്.

ഓപ്പറേഷൻ സിന്ദൂർ തുടരുന്നു; ഭീകരതയ്ക്കെതിരെ രാജ്യം ഒറ്റക്കെട്ടെന്ന് കേന്ദ്രം
ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും അതിനാൽ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ കഴിയില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടതായി കേന്ദ്രം വ്യക്തമാക്കി. പാകിസ്താൻ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ പോരാട്ടം മാനവികതയോടുള്ള കടമയാണെന്ന് കാന്തപുരം
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ പങ്ക് എടുത്തുപറഞ്ഞ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ . ഭീകരവാദത്തിനെതിരായ പോരാട്ടങ്ങളെ നയതന്ത്രപരമായ സമീപനങ്ങളിലൂടെ കൂടുതൽ വിപുലവും ഫലപ്രദവുമാക്കാൻ ഇന്ത്യക്ക് സാധിക്കും. എല്ലാ പൗരന്മാരും രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കുമായി ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

പഹൽഗാം ആക്രമണത്തിന് പിന്നാലെ മോഹൻലാലിന് സൈബർ ആക്രമണം; താരത്തിനെതിരെ അധിക്ഷേപ കമന്റുകൾ
പഹൽഗാം ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തിന്റെ നീക്കത്തെ പ്രശംസിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് പിന്നാലെ സൈബർ ആക്രമണം. ഇന്ത്യൻ സൈന്യം നടത്തിയ പ്രവൃത്തിയെ രാജ്യം ഒറ്റക്കെട്ടായി പ്രശംസിക്കുമ്പോളാണ് താരത്തിനെതിരെ സംഘപരിവാർ അനുകൂലികളുടെ സൈബർ ആക്രമണം ശക്തമാകുന്നത്. മോഹൻലാലിന്റെ പോസ്റ്റിന് താഴെ അധിക്ഷേപകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

‘ഓപ്പറേഷൻ സിന്ദൂറി’ൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് കെ കെ ശൈലജ
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂറി'ൽ പങ്കെടുത്ത സൈനികരെ അഭിനന്ദിച്ച് കെ കെ ശൈലജ. പെഹൽഗാമിൽ സാധാരണക്കാരെ കൊലപ്പെടുത്തിയ തീവ്രവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ ഇന്ത്യൻ പൗരന്മാർ ഒന്നിച്ച് നിൽക്കണമെന്നും കെ കെ ശൈലജ ആഹ്വാനം ചെയ്തു.

ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് പൃഥ്വിരാജ്; സൈന്യത്തിന് സല്യൂട്ട്
പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത സൈനികരെ നടൻ പൃഥ്വിരാജ് സുകുമാരൻ അഭിനന്ദിച്ചു. ഭീകരവാദം ഏത് രൂപത്തിലായാലും ഇല്ലാതാകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൈന്യത്തിന് അദ്ദേഹം സല്യൂട്ട് നൽകുകയും ജയ്ഹിന്ദ് എന്ന് കുറിക്കുകയും ചെയ്തു

ഓപ്പറേഷന് സിന്ദൂര്: മസൂദ് അസ്ഹറിന് 10 കുടുംബാംഗങ്ങളെ നഷ്ട്ടമായി, ഖേദമില്ലെന്ന് അസർ
ഇന്ത്യന് സൈന്യം നടത്തിയ ഓപ്പറേഷന് സിന്ദൂരില് ജെയ്ഷെ മുഹമ്മദ് തലവന് മസൂദ് അസ്ഹറിന്്റെ പത്ത് കുടുംബാംഗങ്ങള് കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ഖേദമില്ലെന്നും നിരാശയില്ലെന്നും മസൂദ് അസര് പ്രസ്താവനയിറക്കി. അതേസമയം ഇന്ത്യ ആക്രമണം നിര്ത്തിയാല് തങ്ങളും ഒരു നടപടിയും സ്വീകരിക്കില്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.

സാധാരണക്കാരെ ആക്രമിച്ചിട്ടില്ല, ഭീകരര്ക്ക് മറുപടി നല്കി; ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ച് രാജ്നാഥ് സിങ്
ഓപ്പറേഷന് സിന്ദൂറിലൂടെ ഇന്ത്യയുടെ ധീരതയും മാനവികതയും ലോകത്തിന് മുന്നില് കാണിച്ചു കൊടുത്തുവെന്ന് രാജ്നാഥ് സിങ്. ഭീകരവാദത്തിന് ശക്തമായ മറുപടി നല്കുകയാണ് ചെയ്തത്. ഇന്ത്യ നല്കിയത് കേവലം ഒരു പ്രത്യാക്രമണം മാത്രമല്ലെന്നും, ധാര്മ്മികമായ മറുപടി കൂടിയാണെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.

ഓപ്പറേഷൻ സിന്ദൂർ: 16 വിമാനത്താവളങ്ങൾ അടച്ചു; യാത്രാAlert!
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതിനെ തുടർന്ന് 16 വിമാനത്താവളങ്ങൾ അടച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്ക് ടിക്കറ്റുകൾ റദ്ദാക്കാനോ മറ്റ് വിമാനങ്ങളിൽ സൗജന്യമായി ബുക്ക് ചെയ്യാനോ സാധിക്കും.

ഓപ്പറേഷൻ സിന്ദൂർ: നയിച്ചത് വനിതാ സൈനികോദ്യോഗസ്ഥർ
ഓപ്പറേഷൻ സിന്ദൂരിലൂടെ ഭീകരാക്രമണത്തിൽ വിധവകളായ സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു. കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിങ്ങും ചേർന്നാണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. രണ്ട് വനിതാ സൈനിക ഉദ്യോഗസ്ഥർ ഒരു സൈനിക നടപടിക്ക് നേതൃത്വം നൽകുന്നത് ഇതാദ്യമാണ്.