Operation Sindoor

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര പ്രതിനിധി സംഘം യുഎഇയിൽ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങളോട് വിശദീകരിക്കുന്ന കേന്ദ്ര പ്രതിനിധി സംഘം യു.എ.ഇയിൽ എത്തി. ശിവസേന എംപി ശ്രീകാന്ത് ഏക്നാഥ് ഷിൻഡെ നയിക്കുന്ന എട്ടംഗ സംഘം അബുദാബിയിൽ യുഎഇ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. യു.എ.ഇ സന്ദർശന ശേഷം ഇതേ സംഘം ലൈബീരിയ, കോംഗോ, സിയോറ ലിResponseയോൺ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും സന്ദർശിക്കും.

ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ച് കേന്ദ്രസംഘം യുഎഇയിൽ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ലോക രാജ്യങ്ങൾക്ക് വിശദീകരണം നൽകുന്ന കേന്ദ്ര പ്രതിനിധി സംഘം ഇന്ന് യുഎഇയിൽ എത്തും. യുഎഇ സഹിഷ്ണുതാകാര്യ മന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തും. യുഎഇ സന്ദർശനത്തിന് ശേഷം സംഘം ആഫ്രിക്കൻ രാജ്യങ്ങളായ ലൈബീരിയ, കോംഗോ, സിയോറ ലിയോൺ എന്നിവിടങ്ങളിലും സന്ദർശനം നടത്തും.

ഓപ്പറേഷൻ സിന്ദൂർ: എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കുന്നതിനുള്ള എംപിമാരുടെ പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും. രണ്ട് സംഘങ്ങളാണ് ഇതിനായി രൂപീകരിച്ചിരിക്കുന്നത്. ശിവസേന എംപി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം ഇന്ന് യുഎഇയിലേക്ക് യാത്ര തിരിക്കും.

ഓപ്പറേഷൻ സിന്ദൂർ തട്ടിക്കൂട്ട് യുദ്ധമെന്ന് ഖാർഗെ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണം
ഓപ്പറേഷൻ സിന്ദൂറിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രംഗത്ത്. വിനോദസഞ്ചാരികൾക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഖാർഗെ ഉന്നയിച്ചു.

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്രത്തിനെതിരെ കോൺഗ്രസ് വിമർശനം, സർവ്വകക്ഷി സംഘത്തിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപണം
ഓപ്പറേഷൻ സിന്ദൂർ ദൗത്യവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ് രംഗത്ത്. തങ്ങൾ നൽകിയ പട്ടികയിൽ നിന്ന് ഒരാളെ മാത്രം ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്ന് കോൺഗ്രസ് ആരോപിച്ചു. ദേശീയ സുരക്ഷയിൽ പക്ഷപാതപരമായ രാഷ്ട്രീയം കളിക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഏഴ് സംഘങ്ങളിലായി 59 അംഗ പ്രതിനിധികൾ വിവിധ വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും.

ഓപ്പറേഷൻ സിന്ദൂർ: സർവ്വകക്ഷി വിദേശ പ്രതിനിധി സംഘത്തിൻ്റെ പട്ടിക പുറത്ത്
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രൂപീകരിച്ച സർവ്വകക്ഷി വിദേശ പ്രതിനിധി സംഘത്തിൻ്റെ പട്ടിക പുറത്തിറക്കി. ഏഴ് സംഘങ്ങളിലായി 59 അംഗ പ്രതിനിധികൾ വിവിധ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നും ആനന്ദ് ശർമ്മയെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

സർവ്വകക്ഷി സംഘത്തിന്റെ വിദേശ പര്യടനത്തെ സ്വാഗതം ചെയ്ത് സിപിഐഎം
സർവ്വകക്ഷി സംഘത്തിൻ്റെ വിദേശപര്യടനം സ്വാഗതം ചെയ്ത് സിപിഐഎം പിബി. രാഷ്ട്ര താത്പര്യത്തിന് വേണ്ടി സംഘത്തിൻ്റെ ഭാഗമാവുന്നതിൽ സന്തോഷം എന്ന് സിപിഐഎം അറിയിച്ചു. ഓപ്പറേഷൻ സിന്ദൂർ ബിജെപി പാർട്ടി പ്രചാരണ വിഷയമാകുന്നത് അവസാനിപ്പിക്കണം എന്നും സിപിഐഎം ആവശ്യപ്പെട്ടു

രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് കിരൺ റിജിജു; സർവ്വകക്ഷി പ്രതിനിധി സംഘം ദേശീയ ദൗത്യമെന്ന് മന്ത്രി
രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിവിധ രാജ്യങ്ങളിലേക്ക് സർവ്വകക്ഷി പ്രതിനിധി സംഘത്തെ അയക്കുന്നു. ഇത് രാഷ്ട്രീയ ദൗത്യമല്ലെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണെന്നും മന്ത്രി അറിയിച്ചു.

പാകിസ്താൻ നന്നാവാൻ ശ്രമിക്കൂ, അല്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകും; രാജ്നാഥ് സിംഗ്
പാകിസ്താന്റെ പ്രവൃത്തികളിൽ മാറ്റം വന്നില്ലെങ്കിൽ കടുത്ത ശിക്ഷ നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുന്നറിയിപ്പ് നൽകി. ഭീകരതയ്ക്ക് പാകിസ്താൻ നൽകുന്ന സഹായം ലോകത്തിനു മുന്നിൽ തുറന്നുകാണിക്കാൻ ഓപ്പറേഷൻ സിന്ദൂരിലൂടെ സാധിച്ചു. ഓപ്പറേഷൻ സിന്ദൂർ ഒരു ട്രെയിലർ മാത്രമാണെന്നും സിനിമ പുറകെ വരുന്നുണ്ടെന്നും രാജ്നാഥ് സിംഗ് സൂചിപ്പിച്ചു.

ഓപ്പറേഷൻ സിന്ദൂറിനെ അഭിനന്ദിച്ച് ഇസ്രായേൽ; ഇന്ത്യയ്ക്ക് പിന്തുണയെന്ന് ആവർത്തിച്ചു
കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ ഇസ്രായേൽ അഭിനന്ദിച്ചു. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഇസ്രായേൽ ആവർത്തിച്ചു. പ്രതിരോധരംഗത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും അറിയിച്ചു.

മതത്തിന്റെ പേരില് ഇന്ത്യക്കാരെ കൊന്നു; ഭീകരരെ കൊന്നത് അവരുടെ കര്മ്മഫലമെന്ന് രാജ്നാഥ് സിംഗ്
ശ്രീനഗറിലെ സൈനിക കേന്ദ്രത്തിൽ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട സൈനികർക്ക് അദ്ദേഹം പ്രണാമം അർപ്പിച്ചു. ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് ഓപ്പറേഷൻ സിന്ദൂർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ സൈനിക മുന്നേറ്റം; കേന്ദ്രം വിവരങ്ങൾ പുറത്തുവിട്ടു
സിന്ദൂർ ദൗത്യത്തിന്റെ പൂർണ്ണ വിവരങ്ങൾ കേന്ദ്ര സർക്കാർ പുറത്തുവിട്ടു. സാങ്കേതികവിദ്യയിൽ ഇന്ത്യ കൈവരിച്ച സ്വയംപര്യാപ്തതയുടെ പുതിയ മുഖമായി ഈ ദൗത്യം മാറി. പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ സൈന്യത്തിന് സാധിച്ചു എന്നും കേന്ദ്ര സർക്കാർ അറിയിച്ചു.