OPERATION NUMKHOR

അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്
അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായാണ് നടപടി. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ.

ഓപ്പറേഷൻ നംഖോറിൽ പ്രതികരണവുമായി അമിത് ചക്കാലക്കൽ
ഓപ്പറേഷൻ നംഖോറുമായി ബന്ധപ്പെട്ട് കസ്റ്റംസ് തന്റെ വീട്ടിൽ പരിശോധന നടത്തിയെന്നും ഒരു വാഹനം കൊണ്ടുപോയെന്നും നടൻ അമിത് ചക്കാലക്കൽ. പിടിച്ചെടുത്ത ആറ് വാഹനങ്ങളും തന്റേതാണെന്ന തരത്തിലുള്ള പ്രചരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളായ സെലിബ്രിറ്റികൾ വാഹനങ്ങൾ എടുക്കുമ്പോൾ അഭിപ്രായം ചോദിക്കാറുണ്ടെന്നും ദുൽഖർ സൽമാനുമായും പൃഥ്വിരാജുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ തനിക്ക് പങ്കില്ലെന്നും അമിത് വ്യക്തമാക്കി.

ഓപ്പറേഷന് നംഖോർ: ഇടുക്കിയിൽ ഇൻസ്റ്റഗ്രാം താരത്തിന്റെ ആഢംബര കാർ കസ്റ്റഡിയിൽ
ഓപ്പറേഷന് നംഖോറില് ഇടുക്കിയില് നടത്തിയ പരിശോധനയില് തിരുവനന്തപുരം സ്വദേശിയുടെ കാര് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശിനിയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ ശിൽപ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ലാൻഡ് ക്രൂയിസർ കാറാണ് കസ്റ്റംസ് പരിശോധിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി വിവരങ്ങള് തേടിയതിനെ തുടർന്നാണ് കസ്റ്റംസ് അന്വേഷണം ശക്തമാക്കിയത്.