OpenAI

ഓപ്പൺഎഐയുടെ വരവ്; ഗൂഗിളിന് ഒറ്റ ദിവസം കൊണ്ട് നഷ്ടം 150 ബില്യൺ ഡോളർ
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാന്റെ ഒരു എക്സ് പോസ്റ്റ് ഗൂഗിളിന്റെ വിപണി മൂല്യത്തിൽ 150 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടാക്കി. ചാറ്റ്ജിപിടി അറ്റ്ലസ് എന്ന പുതിയ എഐ വെബ് ബ്രൗസറാണ് ഇതിന് പിന്നിൽ. ഈ പ്രഖ്യാപനം ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ വലിയ ഇടിവുണ്ടാക്കി.

ഓപ്പൺ എ ഐയുടെ പുതിയ സംരംഭം: തൊഴിൽ സാധ്യതകളുമായി ജോബ് പോർട്ടൽ
ഓപ്പൺ എ ഐ പുതിയ തൊഴിൽ പോർട്ടൽ ആരംഭിക്കുന്നു. ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് വെല്ലുവിളിയായി എത്തുന്ന പോർട്ടൽ എ ഐ വിദഗ്ദ്ധരെയും കമ്പനികളെയും തമ്മിൽ ബന്ധിപ്പിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ പോർട്ടലിന്റെ സാധ്യതകളും വ്യക്തമാകും.

ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക; സ്വകാര്യ വിവരങ്ങൾ ചോർന്നേക്കാം, മുന്നറിയിപ്പുമായി ഓപ്പൺ എഐ
ചാറ്റ് ജിപിടിയെ അമിതമായി ആശ്രയിക്കുന്നവർ ശ്രദ്ധിക്കണം. നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ രഹസ്യമായിരിക്കണമെന്നില്ലെന്ന് ഓപ്പൺ എഐ മുന്നറിയിപ്പ് നൽകുന്നു. ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ കമ്പനി ചാറ്റുകൾ നിരീക്ഷിക്കുമെന്നും, അപകടകരമായ സന്ദേശങ്ങൾ കണ്ടെത്തിയാൽ പോലീസിന് കൈമാറുമെന്നും അവർ അറിയിച്ചു.

ചാറ്റ് ജിപിടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ വരുന്നു; കൗമാരക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപടിയുമായി ഓപ്പൺ എഐ
കൗമാരക്കാരനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന പരാതിയെത്തുടർന്ന് ചാറ്റ് ജിപിടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഓപ്പൺ എഐ തീരുമാനിച്ചു. രക്ഷിതാക്കൾക്ക് കുട്ടികളുടെ അക്കൗണ്ടുകൾ നിയന്ത്രിക്കാനും, മാനസിക സമ്മർദ്ദമുണ്ടെങ്കിൽ അറിയിപ്പ് നൽകുന്ന സംവിധാനവും ഉണ്ടാകും. ഒരു മാസത്തിനകം ഇത് നിലവിൽ വരുമെന്ന് കമ്പനി അറിയിച്ചു.

ചാറ്റ് ജിപിടി ആത്മഹത്യക്ക് പ്രേരിപ്പിച്ചു; ഓപ്പൺ എഐക്കെതിരെ കേസ്
മകന്റെ ആത്മഹത്യക്ക് കാരണം ചാറ്റ് ജിപിടിയാണെന്ന് ആരോപിച്ച് മാതാപിതാക്കൾ കോടതിയിൽ. കലിഫോർണിയയിലെ ഒരു ഹൈസ്കൂൾ വിദ്യാർത്ഥിയായ ആദം ഏപ്രിലിൽ ആണ് ജീവനൊടുക്കിയത്. കുട്ടിയെ തടയുന്നതിനു പകരം ചാറ്റ്ബോട്ട് ആത്മഹത്യക്കു പ്രേരിപ്പിക്കുന്ന മാർഗനിർദേശങ്ങൾ നൽകിയെന്നാണ് കേസ്.

ഓപ്പൺ എഐയിൽ അവസരങ്ങൾ; ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ഓപ്പൺ എഐ ഇന്ത്യയിൽ പുതിയ നിയമനങ്ങൾ നടത്തുന്നു. ഡിജിറ്റൽ നേറ്റീവ്, ലാർജ് എന്റർപ്രൈസ്, സ്ട്രാറ്റജിക്സ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 2025 അവസാനത്തോടെ ഇന്ത്യയിൽ ആദ്യ ഓഫീസ് തുറക്കാനിരിക്കുകയാണ്.

ഓപ്പൺ എഐ ഇന്ത്യയിലേക്ക്; ഈ വർഷം ദില്ലിയിൽ പുതിയ ഓഫീസ് തുറക്കും
പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺ എഐ ഈ വർഷം അവസാനത്തോടെ ഇന്ത്യയിൽ പുതിയ ഓഫീസ് തുറക്കും. ദില്ലിയിലാണ് പുതിയ ഓഫീസ് ആരംഭിക്കുക. ഇന്ത്യയുടെ എ ഐ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്നതിനായി 'ഇന്ത്യക്കായി, ഇന്ത്യക്കൊപ്പം ചേർന്നുള്ള' എ ഐ മിഷനാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഓപ്പൺ എ.ഐ മേധാവി
ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഓപ്പൺ എ.ഐ മേധാവി സാം ഓൾട്ട്മാൻ. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ പോലും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചാറ്റ് ജിപിടിയെക്കുറിച്ച് എല്ലാം അറിയാമെന്നും അത് പറയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്നും പറയുന്ന യുവാക്കൾ ഇന്ന് സമൂഹത്തിലുണ്ട്.

ചാറ്റ്ജിപിടിയിൽ എക്സൽ, പവർപോയിന്റ് എഡിറ്റ് ചെയ്യാം; പുതിയ ഫീച്ചറുകളുമായി ഓപ്പൺ എഐ
ഓപ്പൺ എഐ ചാറ്റ്ജിപിടിയുടെ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇനി ഉപയോക്താക്കൾക്ക് എക്സൽ, പവർപോയിന്റ് ഫയലുകൾ ചാറ്റ്ജിപിടിയിൽ തുറന്ന് എഡിറ്റ് ചെയ്യാനാകും. കൂടാതെ, എഐ റിപ്പോർട്ട് ജനറേഷൻ ഏജന്റും വെബ് ബ്രൗസിംഗ് ശേഷിയും വികസിപ്പിക്കുന്നു.

ചാറ്റ് ജിപിടിയിൽ മീറ്റിങ് റെക്കോർഡിംഗ് ഫീച്ചറുമായി ഓപ്പൺ എഐ
ചാറ്റ് ജിപിടി ബിസിനസ് ഉപയോക്താക്കൾക്ക് മീറ്റിംഗുകൾ റെക്കോർഡ് ചെയ്യാനുള്ള ഫീച്ചറുമായി ഓപ്പൺ എഐ. കൂടാതെ, വിവിധ സ്റ്റോറേജ് സ്പേസുകളിലേക്ക് കണക്ട് ചെയ്യാനും സാധിക്കും. പുതിയ ഫീച്ചറുകൾ ടീം, എന്റർപ്രൈസ്, എഡ്യൂ ഉപയോക്താക്കൾക്കെല്ലാം ലഭ്യമാണ്.

സങ്കീർണ്ണ ജോലികൾ എളുപ്പമാക്കാൻ ഓപ്പൺ എഐയുടെ പുതിയ എഐ മോഡലുകൾ
ഓപ്പൺ എഐ രണ്ട് പുതിയ നിർമിതബുദ്ധി മോഡലുകൾ പുറത്തിറക്കി. ഒ3, ഒ4 (o3, o4) എന്നിവയാണ് പുതിയ മോഡലുകൾ. വെബ് സെർച്ചിങ്, ഫയൽ വിശകലനം, ചിത്രങ്ങൾ നിർമ്മിക്കൽ തുടങ്ങിയവയ്ക്കുള്ള ടൂളുകളെ സംയോജിപ്പിക്കാനും ഉപയോഗിക്കാനും സാധിക്കുന്ന ആദ്യ എ ഐ റീസണിങ് മോഡലുകളാണ് ഇവ.

ഓപ്പൺ എഐ ഏറ്റെടുക്കാൻ ഇലോൺ മസ്കിന്റെ ശ്രമം; സാം ആൾട്ട്മാൻ നിരസിച്ചു
ഇലോൺ മസ്ക് നയിക്കുന്ന നിക്ഷേപക സംഘം ഓപ്പൺ എഐ ഏറ്റെടുക്കാൻ 8.46 ലക്ഷം കോടി രൂപ വില നിർദ്ദേശിച്ചു. എന്നാൽ സ്ഥാപകൻ സാം ആൾട്ട്മാൻ ഈ നിർദ്ദേശം നിരസിച്ചു. ആൾട്ട്മാൻ തന്റെ പ്രതികരണം എക്സിൽ പങ്കുവച്ചു.