OP Ticket

തിരുവനന്തപുരം മെഡിക്കൽ കോളേജ്: ഒപി ടിക്കറ്റ് നിരക്ക് വർധനയ്ക്ക് പിന്നിൽ അഞ്ച് രൂപ നോട്ടിന്റെ ദൗർലഭ്യമെന്ന് കടകംപള്ളി
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒപി ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കി ഉയർത്തിയതിന് പിന്നിലെ കാരണം അഞ്ച് രൂപ നോട്ടുകളുടെ ദൗർലഭ്യമാണെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ വ്യക്തമാക്കി. അഞ്ച് രൂപ നോട്ടുകളും നാണയങ്ങളും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമേഖലയിൽ സംസ്ഥാനം ലോക മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ നിരക്ക്
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ നിരക്ക് ഏർപ്പെടുത്തി. ആശുപത്രി വികസന സമിതിയുടെ തീരുമാനപ്രകാരമാണിത്. ബിപിഎൽ വിഭാഗത്തിന് സൗജന്യമായി തുടരും.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ പി ടിക്കറ്റിന് ഫീസ് ഏർപ്പെടുത്താൻ നീക്കം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒ പി ടിക്കറ്റിന് 20 രൂപ ഫീസ് ഈടാക്കാൻ നീക്കം. നാളെ ചേരുന്ന എച്ച്ഡിഎസ് യോഗത്തിൽ തീരുമാനമുണ്ടാകും. നേരത്തെയും ഇത്തരം നീക്കം ഉണ്ടായെങ്കിലും മനുഷ്യാവകാശ കമ്മിറ്റി തടഞ്ഞിരുന്നു.