Onam

മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ്; ഒരുക്കങ്ങൾ തുടങ്ങി സപ്ലൈകോ
സംസ്ഥാനത്തെ മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രമായി ഇത്തവണയും ഓണക്കിറ്റ് നൽകാൻ സപ്ലൈകോ തീരുമാനിച്ചു. 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും 60,000 ക്ഷേമ സ്ഥാപന അന്തേവാസികൾക്കുമാണ് കിറ്റ് നൽകുന്നത്. സെപ്റ്റംബർ ആദ്യ വാരത്തോടെ സംസ്ഥാനത്ത് ഓണച്ചന്തകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ സപ്ലൈകോ ആരംഭിച്ചു.

സെപ്റ്റംബർ ആദ്യം മുതൽ സപ്ലൈകോയുടെ ഓണചന്തകൾ; 13 ഇന അവശ്യസാധനങ്ങൾ ഉറപ്പാക്കും
സെപ്റ്റംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും സപ്ലൈകോയുടെ ഓണചന്തകൾ ആരംഭിക്കും. 13 ഇന അവശ്യസാധനങ്ങൾ ഉറപ്പാക്കാനാണ് തീരുമാനം. ധനവകുപ്പിൽ നിന്ന് 225 കോടി രൂപ ലഭിച്ചതായും കൂടുതൽ തുക പ്രതീക്ഷിക്കുന്നതായും സപ്ലൈകോ അറിയിച്ചു.

ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടി: മന്ത്രി ജി.ആർ അനിൽ
ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെയും പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെയും വില നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കാനും, ജില്ലാതലത്തിൽ വിലനിലവാരം വിശകലനം ചെയ്യാനും നിർദ്ദേശം നൽകി. വിലനിലവാരം പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വയനാട് ദുരന്തം: പുലികളി ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങൾ
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ കോർപ്പറേഷൻ പുലികളി ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ഒരുക്കങ്ങൾ പൂർത്തിയാക്കിയതിനാൽ പുലികളി ഉപേക്ഷിച്ചാൽ സംഘങ്ങൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും യോഗം ചൂണ്ടിക്കാട്ടി.

വയനാട് ദുരന്തം: തൃശൂരിൽ പുലിക്കളിയും കുമ്മാട്ടിക്കളിയും ഒഴിവാക്കി
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ കോർപ്പറേഷൻ പ്രശസ്തമായ പുലിക്കളിയും കുമ്മാട്ടിക്കളിയും ഉൾപ്പെടെയുള്ള ഓണാഘോഷങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചു. ഡിവിഷൻ തല ഓണാഘോഷവും നടത്തേണ്ടതില്ലെന്ന് യോഗം വ്യക്തമാക്കി.

വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കി
വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓണാഘോഷങ്ങളും ചാമ്പ്യൻസ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസവും പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. നൂറുകണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചത്.