Onam Releases

ഓണം റിലീസുകൾ തരംഗം സൃഷ്ടിക്കുന്നു; ‘ഹൃദയപൂർവ്വം’, ‘ലോക’ സിനിമകൾക്ക് മികച്ച പ്രതികരണം
കേരളത്തിലെ തിയേറ്ററുകളിൽ ഓണം റിലീസ് സിനിമകൾക്ക് മികച്ച പ്രതികരണം. മോഹൻലാൽ - സത്യൻ അന്തിക്കാട് ചിത്രം 'ഹൃദയപൂർവ്വം', ആദ്യ വുമൺ സൂപ്പർ ഹീറോ ചിത്രം 'ലോക ചാപ്റ്റർ വൺ ചന്ദ്ര' എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നു. 'ഓടും കുതിര ചാടും കുതിര', 'ബൾട്ടി' എന്നീ ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്.

ഓണം റിലീസുകൾ: തിയേറ്ററുകളിൽ എത്താനൊരുങ്ങി ഒരുപിടി ചിത്രങ്ങൾ
ഓണം റിലീസായി നിരവധി ചിത്രങ്ങൾ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നു. മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയപൂർവം', അൽത്താഫ് സലീമിന്റെ 'ഓടും കുതിര ചാടും കുതിര', കല്യാണി പ്രിയദർശൻ നായികയാവുന്ന 'ലോക- ചാപ്റ്റർ വൺ: ചന്ദ്ര' എന്നിവ പ്രധാന ചിത്രങ്ങളാണ്. ഷെയ്ൻ നിഗമിന്റെ 'ബൾട്ടി', ഫൈസൽ ഫസലുദ്ദീന്റെ 'മേനെ പ്യാർ കിയ', ശിവകാർത്തികേയന്റെ 'മദ്രാസി' എന്നിവയും ഈ ഓണത്തിന് തിയേറ്ററുകളിലെത്തും.

ഓണ റിലീസുകൾ: ടൊവിനോ, ആസിഫ്, ആന്റണി എന്നിവർക്കെതിരെ ശീലു ഏബ്രഹാം രംഗത്ത്
നടിയും നിർമാതാവുമായ ശീലു ഏബ്രഹാം, നടന്മാരായ ടൊവിനോ തോമസ്, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർക്കെതിരെ ആരോപണവുമായി രംഗത്തെത്തി. ഓണത്തിന് റിലീസിനൊരുങ്ങുന്ന സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ആരോപണം. സിനിമാ മേഖലയിലെ 'പവർ ഗ്രൂപ്പു'കളുടെ പ്രവർത്തനരീതിക്ക് ഉദാഹരണമാണിതെന്ന് ശീലു ചൂണ്ടിക്കാട്ടി.