Onam Kit

ഓണക്കിറ്റുമായി വന്നാൽ മുഖത്തേക്ക് എറിയണം; സർക്കാരിനെതിരെ സുരേഷ് ഗോപി
പാലക്കാട് കലുങ്ക് സംവാദ പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ആരെങ്കിലും ഓണക്കിറ്റുമായി വന്നാൽ, അത് അവരുടെ മുഖത്തേക്ക് എറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾക്ക് വേദപഠനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു.

സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും. 6,03,291 ഭക്ഷ്യ കിറ്റുകളാണ് ഈ വർഷം വിതരണം ചെയ്യുന്നത്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് സൗജന്യ ഓണക്കിറ്റ് ലഭിക്കുക.

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ; 14 ഇനം സാധനങ്ങൾ ഉണ്ടാകും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതൽ ആരംഭിക്കും. ആദ്യഘട്ടത്തിൽ AAY വിഭാഗക്കാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് കിറ്റ് വിതരണം ചെയ്യുന്നത്. കിറ്റിൽ 14 ഇനം സാധനങ്ങൾ ഉണ്ടായിരിക്കും, സെപ്റ്റംബർ 4-ന് വിതരണം പൂർത്തിയാക്കും.

കെഎസ്ആര്ടിസിക്ക് 30 കോടി രൂപ കൂടി അനുവദിച്ചു; തോട്ടം തൊഴിലാളികൾക്ക് ഓണക്കിറ്റ്
കെഎസ്ആര്ടിസിക്ക് സംസ്ഥാന സര്ക്കാര് 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്ആർടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.