Onam Bonus

പട്ടികവർഗക്കാർക്ക് ഓണസമ്മാനം; ലൈഫ് പദ്ധതിക്ക് 1500 കോടി രൂപ വായ്പയെടുക്കാൻ അനുമതി
സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങളിലെ 60 വയസ് കഴിഞ്ഞ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഓണസമ്മാനമായി 1000 രൂപ നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ലൈഫ് പദ്ധതി പ്രകാരം നിർമ്മാണ പുരോഗതിയിലുള്ള വീടുകൾക്ക് 1500 കോടി രൂപയുടെ വായ്പയെടുക്കാനും അനുമതി നൽകി. സെക്രട്ടേറിയറ്റിലെയും വകുപ്പ് അധ്യക്ഷൻമാരുടെയും കാര്യാലയങ്ങളിലെ ഫയൽ അദാലത്ത് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.

കോട്ടയം നഗരസഭയിൽ ഓണം ബോണസിനായി ഐഎൻടിയുസിയുടെ സമരം
കോട്ടയം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്ക് ഓണം അഡ്വാൻസും ബോണസും നൽകാത്തതിൽ പ്രതിഷേധിച്ച് ഐഎൻടിയുസി സമരം നടത്തി. 200 ഓളം തൊഴിലാളികൾക്കാണ് ആനുകൂല്യങ്ങൾ ലഭിക്കാതെ പോയത്. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്ന് ആരോപണമുയർന്നു.

ബെവ്കോ ജീവനക്കാർക്ക് 95,000 രൂപ ഓണം ബോണസ്; സർക്കാർ ജീവനക്കാർക്ക് 4000 രൂപ
ബെവ്‌കോ ജീവനക്കാർക്ക് ഈ വർഷം 95,000 രൂപ ഓണം ബോണസ് ലഭിക്കും. സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപയാണ് ബോണസ്. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്ത നൽകും.

ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ്; പെൻഷൻകാർക്ക് പ്രത്യേക ഉത്സവബത്ത
ഓണത്തിന് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് അനുവദിച്ചു. ബോണസിന് അർഹതയില്ലാത്തവർക്ക് 2750 രൂപ പ്രത്യേക ഉത്സവബത്തയും, സർവീസ് പെൻഷൻകാർക്ക് 1000 രൂപ പ്രത്യേക ഉത്സവബത്തയും നൽകും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷനും ലഭിക്കും.