സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജപ്പാൻ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ എന്നീ രാജ്യങ്ങളുടെ വീസയുള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ ഓൺ അറൈവൽ വീസ ലഭിക്കും. പാസ്പോർട്ടിന് ആറ് മാസത്തെ കാലാവധി നിർബന്ധമാണ്. യുഎഇയിൽ ജീവിക്കാനും ജോലി ചെയ്യാനും നിക്ഷേപിക്കാനും ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.