OJ Janeesh

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി നിയമിച്ചതിൽ അഭിമാനമെന്ന് ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ നിയമിച്ചു. പുതിയ നിയമനത്തിൽ അഭിമാനമുണ്ടെന്ന് ജനീഷ് പ്രതികരിച്ചു. കേരളത്തിലെ സമര പോരാട്ടങ്ങൾക്ക് പുതിയ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധങ്ങളെയും ജനീഷ് വിമർശിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒജെ ജനീഷ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒജെ ജനീഷിനെ തിരഞ്ഞെടുത്തു. തൃശൂർ മാള സ്വദേശിയായ ജനീഷ് നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ്. യൂത്ത് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായി ബിനു ചുള്ളിയിലിനെ വർക്കിങ് പ്രസിഡന്റായി നിയമിച്ചു.

പി സരിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്; വിമർശനവുമായി ഒ ജെ ജനീഷ്
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പി സരിനെ സ്ഥാനാർഥിയാക്കിയതിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ് ഒ ജെ ജനീഷ് രംഗത്തെത്തി. സിവിൽ സർവീസ് പശ്ചാത്തലം കോൺഗ്രസ് ബൂത്ത് പ്രസിഡന്റിനുള്ള സംഘടനാ ബിരുദത്തേക്കാൾ വലിയ പദവിയല്ലെന്ന് ജനീഷ് വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.