Office Working Days

Kerala government offices

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം കുറയ്ക്കാൻ ആലോചന; ഈ മാസം 5ന് യോഗം

നിവ ലേഖകൻ

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ഒരു യോഗം വിളിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനം അഞ്ചായി ചുരുക്കുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്.