Office Rules

Kerala government cultural activities ban

ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകൾ വേണ്ടെന്ന് സർക്കാർ; കർശന നിർദേശം പുറപ്പെടുവിച്ചു

Anjana

സർക്കാർ ഓഫീസുകളിൽ ഓഫീസ് സമയത്ത് സാംസ്കാരിക കൂട്ടായ്മകൾ നടത്തരുതെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ഉത്തരവിറക്കി. ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകുന്ന രീതിയിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് നിർദേശിച്ചു. ഉത്തരവ് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.