Odisha

ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
ഒഡീഷയിലെ തിതിലഗഡ് യാർഡിൽ ഗുഡ്സ് ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി 8:30നായിരുന്നു സംഭവം. ആളപായമൊന്നുമില്ല.

ഒറീസയിലെ വനത്തിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒറീസയിലെ മൽക്കൻഗിരിയിലെ വനത്തിൽ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്കൂൾ യൂണിഫോമിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രാഹുല്‍ ഗാന്ധിക്കെതിരെ ഒഡിഷയില്‍ കേസ്
രാജ്യവിരുദ്ധ പ്രസ്താവന നടത്തിയെന്നാരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഒഡിഷ പൊലീസ് കേസെടുത്തു. ബിജെപി, ആര്‍എസ്എസ്, ബജ്റംഗ്ദള്‍ അംഗങ്ങള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഫെബ്രുവരി അഞ്ചിന് കേസ് രജിസ്റ്റര്‍ ചെയ്തു.

ഒഡീഷയിൽ 14 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു
ഒഡീഷയിലെ നുവാപാഡ ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ 14 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഒരുകോടി രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാവും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഒഡിഷ-ഛത്തീസ്ഗഡ് സംയുക്ത സേന ചൊവ്വാഴ്ച പുലർച്ചെ നടത്തിയ ഓപ്പറേഷനിലാണ് സംഭവം.

അടിയന്തരാവസ്ഥക്കാലത്തെ തടവുകാർക്ക് 20,000 രൂപ പെൻഷൻ പ്രഖ്യാപിച്ച് ഒഡിഷ സർക്കാർ
അടിയന്തരാവസ്ഥക്കാലത്ത് ഒഡിഷയിലെ ജയിലുകളിൽ തടവിലാക്കപ്പെട്ടവർക്ക് പ്രതിമാസം 20,000 രൂപ പെൻഷനും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു. MISA, DIR, DISIR തുടങ്ങിയ നിയമങ്ങൾ പ്രകാരം അറസ്റ്റിലായവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അർഹരായവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഒഡീഷയില്‍ രാമായണ നാടകത്തിനിടെ സ്റ്റേജില്‍ പന്നിയെ കൊന്ന് തിന്ന നടന് അറസ്റ്റില്‍
ഒഡീഷയിലെ ഗഞ്ചം ജില്ലയില്‍ രാമായണ നാടകത്തിനിടെ സ്റ്റേജില്‍ ജീവനുള്ള പന്നിയെ കൊന്ന് തിന്ന നടന് അറസ്റ്റിലായി. സംഭവം സംസ്ഥാനവ്യാപക പ്രതിഷേധത്തിന് കാരണമായി. നിയമസഭയും സംഭവത്തെ അപലപിച്ചു.

ചാണക കൂമ്പാരത്തില്‍ നിന്ന് 20 ലക്ഷം രൂപ കണ്ടെത്തി; ഒഡിഷയില്‍ പൊലീസിന്റെ അത്ഭുത കണ്ടെത്തല്‍
ഒഡിഷയിലെ ബാലസോറില്‍ ഹൈദരാബാദ് - ഒഡീഷ സംയുക്ത പൊലീസ് സംഘം നടത്തിയ തെരച്ചിലില്‍ ചാണക കൂമ്പാരത്തില്‍ നിന്നും 20 ലക്ഷം രൂപ കണ്ടെടുത്തു. ഹൈദരാബാദിലെ ഒരു ആഗ്രോ ബേസ്ഡ് കമ്പനിയില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളുടെ ഒരു ബന്ധുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയിൽ ഗോത്ര സംഘർഷം: അഞ്ചുപേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്
ഒഡീഷയിലെ സുന്ദർഗഡിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചത്. സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടു പോയതായും പരാതിയുണ്ട്.

ഡാന ചുഴലിക്കാറ്റ്: ബംഗാളിൽ ഒരു മരണം; ഒഡീഷയിലും നാശനഷ്ടം
ശക്തമായ ഡാന ചുഴലിക്കാറ്റ് ബംഗാളിലും ഒഡീഷയിലും നാശനഷ്ടങ്ങൾ സൃഷ്ടിച്ചു. ഈസ്റ്റ് മിഡ്നാപൂരിൽ ഒരാൾ മരിച്ചു. വിമാനത്താവളങ്ങൾ അടച്ചിട്ടു, ലക്ഷക്കണക്കിന് ആളുകളെ മാറ്റി താമസിപ്പിച്ചു.

ഒഡിഷയിൽ സർക്കാർ ജീവനക്കാരായ വനിതകൾക്ക് പ്രതിമാസം ഒരു ദിവസം ആർത്തവാവധി
ഒഡിഷ സർക്കാർ സർക്കാർ ജീവനക്കാരായ വനിതകൾക്ക് മാസത്തിൽ ഒരു ദിവസം ആർത്തവാവധി പ്രഖ്യാപിച്ചു. ഇതോടെ വർഷത്തിൽ 15 കാഷ്വൽ അവധികൾക്ക് പുറമെ 12 അവധികൾ കൂടി വനിതകൾക്ക് ലഭിക്കും. സുപ്രീം കോടതി ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനോട് മാതൃക ചട്ടം ഉണ്ടാക്കാൻ നിർദ്ദേശിച്ചിരുന്നു.