Odisha

ഗ്രഹാം സ്റ്റെയിൻസ് കൊലക്കേസ്: പ്രതി മഹേന്ദ്ര ഹെംബ്രാമിനെ ജയിലിൽ നിന്ന് വിട്ടയച്ചു
1999-ൽ ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി മഹേന്ദ്ര ഹെംബ്രാമിനെ ഒഡീഷ സർക്കാർ ജയിലിൽ നിന്ന് വിട്ടയച്ചു. നല്ല നടപ്പിന്റെ പേരിലാണ് ശിക്ഷയിളവ്. കേസിലെ മുഖ്യപ്രതിയായ ദാരാ സിംഗ് ഇപ്പോഴും ജയിലിലാണ്.

ഒഡീഷ സ്വദേശിയിൽ നിന്ന് 6 കിലോ കഞ്ചാവ് പിടിച്ചെടുത്തു
കോട്ടയത്ത് ആറ് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. സന്യാസി ഗൗഡ (32) എന്നയാളാണ് അറസ്റ്റിലായത്. ആർ.പി.എഫ്, റെയിൽവേ പോലീസ്, എക്സൈസ് സംയുക്ത ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്.

കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്ത്; രണ്ട് ഒഡിഷ സ്വദേശിനികൾ പിടിയിൽ
എറണാകുളത്ത് കെഎസ്ആർടിസി ബസിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ട് ഒഡിഷ സ്വദേശിനികൾ പിടിയിലായി. ഏഴ് കിലോ കഞ്ചാവുമായാണ് സ്വർണലത, ഗീതാഞ്ജലി ബഹ്റ എന്നിവരെ പിടികൂടിയത്. കാലടിയിൽ വെച്ച് പുലർച്ചെ നാല് മണിയോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒഡീഷയിൽ മലയാളി വൈദികനെ മർദിച്ച സംഭവം: അന്വേഷണം നടത്താതെ പൊലീസ്
ഒഡീഷയിലെ ബെർഹാംപൂരിൽ മലയാളി വൈദികനും സഹ വൈദികനും പൊലീസ് മർദനത്തിനിരയായി. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ അന്വേഷണം നടത്താത്തതിൽ ഭരണകൂടത്തിനെതിരെ വിമർശനം ഉയരുന്നു.

മലയാളി വൈദികന് നേരെ ഒഡീഷയിൽ പോലീസ് മർദ്ദനം
ഒഡീഷയിലെ ബർഹാംപൂരിൽ മലയാളി വൈദികൻ ഫാദർ ജോഷി ജോർജിന് നേരെ പോലീസ് മർദ്ദനം. മതപരിവർത്തനം ആരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ വൈദികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒഡീഷയിൽ മലയാളി വൈദികന് പൊലീസ് മർദനം
ഒഡീഷയിലെ ബെർഹാംപൂരിൽ മലയാളി വൈദികന് പൊലീസിന്റെ ക്രൂരമർദനമേറ്റു. മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ചാണ് പൊലീസ് പള്ളിയിൽ അതിക്രമിച്ച് കയറി വൈദികനെ മർദ്ദിച്ചത്. മാർച്ച് 22നാണ് സംഭവം.

ഒഡീഷ മുന് ഐടി മന്ത്രിയ്ക്ക് സൈബര് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടപ്പെട്ടു; ഏഴ് പേർ അറസ്റ്റിൽ
ഒഡീഷയിലെ മുൻ ഐടി മന്ത്രിക്ക് ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ 1.4 കോടി രൂപ നഷ്ടമായി. ഒന്നര മാസത്തിനിടെ പല തവണകളായാണ് തട്ടിപ്പ് നടന്നത്. ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഒഡീഷയിൽ കാമാഖ്യ എക്സ്പ്രസ് പാളം തെറ്റി; ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്ക്
ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ കാമാഖ്യ എക്സ്പ്രസ് പാളം തെറ്റി ഒരാൾ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപം രാവിലെ 11.45നാണ് അപകടം. ട്രെയിനിന്റെ 11 എസി കോച്ചുകളാണ് പാളം തെറ്റിയത്.

കാമാഖ്യ എക്സ്പ്രസ് ഒഡീഷയിൽ പാളം തെറ്റി; യാത്രക്കാർ സുരക്ഷിതർ
ഒഡീഷയിലെ കട്ടക്ക് ജില്ലയിൽ കാമാഖ്യ എക്സ്പ്രസ് പാളം തെറ്റി. ട്രെയിനിലെ 11 എസി കോച്ചുകളാണ് പാളം തെറ്റിയത്. യാത്രക്കാർ സുരക്ഷിതരാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

ഒരുമാസം പ്രായമുള്ള കുഞ്ഞിന് ക്രൂരപീഡനം; ചൂടാക്കിയ ഇരുമ്പുവടി കൊണ്ട് നാല്പത് തവണ പൊള്ളിച്ചു
ഒഡിഷയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചൂടാക്കിയ ഇരുമ്പുവടി കൊണ്ട് നാല്പത് തവണ പൊള്ളിച്ചു. പനി മാറാത്തതിനെ തുടർന്ന് പാരമ്പര്യ ചികിത്സകനെ സമീപിച്ചപ്പോഴാണ് കുഞ്ഞിന് ക്രൂരപീഡനം ഏല്ക്കേണ്ടി വന്നത്. ഉമര്കോട്ടിലെ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞ് അപകടനില തരണം ചെയ്തു.

ഒഡീഷയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
ഒഡീഷയിലെ തിതിലഗഡ് യാർഡിൽ ഗുഡ്സ് ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റി. വെള്ളിയാഴ്ച രാത്രി 8:30നായിരുന്നു സംഭവം. ആളപായമൊന്നുമില്ല.

ഒറീസയിലെ വനത്തിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒറീസയിലെ മൽക്കൻഗിരിയിലെ വനത്തിൽ രണ്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. സ്കൂൾ യൂണിഫോമിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.