obituary

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് അന്തരിച്ചു
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റെ പിതാവ് എം.കെ.ചന്ദ്രശേഖർ (92) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യോമസേനയിൽ എയർ കമ്മഡോർ ആയിരുന്നു.

സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി അന്തരിച്ചു
സിപിഐ മുൻ ദേശീയ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 2012 മുതൽ 2019 വരെ സിപിഐയുടെ ജനറൽ സെക്രട്ടറിയായിരുന്നു.

വാഴൂർ സോമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
പീരുമേട് എം.എൽ.എ വാഴൂർ സോമൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന അദ്ദേഹം, നിയമസഭയിലും പുറത്തും ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നതിൽ മാതൃക കാണിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം എം എൻ സ്മാരകത്തിൽ എത്തിച്ചു.

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു
നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ (80) അന്തരിച്ചു. തലയിടിച്ച് വീണതിനെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ട് 6:23 ഓടെയായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

പ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ആര്.എസ്. പ്രദീപ് അന്തരിച്ചു
പ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ആര്.എസ്. പ്രദീപ് (58) അന്തരിച്ചു. അര്ബുദ ബാധയെ തുടര്ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന അന്തരിച്ചു
ഹാസ്യനടൻ വി.ഡി. രാജപ്പന്റെ ഭാര്യ സുലോചന ടി. അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് പേരൂരിലെ വീട്ടു വളപ്പിൽ നടക്കും.

ബംഗാളി നടി ബസന്തി ചാറ്റർജി അന്തരിച്ചു
ബംഗാളി നടി ബസന്തി ചാറ്റർജി 88-ാം വയസ്സിൽ അന്തരിച്ചു. അർബുദ ബാധയെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ അന്തരിച്ചു
മുൻ ജാർഖണ്ഡ് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ഷിബു സോറൻ 81-ാം വയസ്സിൽ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ജാർഖണ്ഡിലെ ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി.

എം.കെ. സാനുവിന് വിടനൽകി കേരളം; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
പ്രൊഫ. എം.കെ. സാനുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ കൊച്ചി രവിപുരം ശ്മശാനത്തിൽ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ടൗൺഹാളിൽ എത്തി അന്തിമോപചാരം അർപ്പിച്ചു. നിരവധി തലമുറകളുടെ ജീവിതവഴികളിൽ അക്ഷരവെളിച്ചം വിതറിയ അദ്ദേഹത്തിന്റെ സംഭാവനകൾ എന്നും സ്മരിക്കപ്പെടും.

കണ്ണൂരിലെ ജനകീയ ഡോക്ടർ എ.കെ. രൈരു ഗോപാൽ അന്തരിച്ചു
കണ്ണൂരിലെ ജനകീയ ഡോക്ടർ എ.കെ. രൈരു ഗോപാൽ (80) വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഈടാക്കിയിരുന്ന അദ്ദേഹത്തിന്റെ വേർപാട് സാധാരണക്കാർക്ക് വലിയ നഷ്ടമായി. സംസ്കാരം ഞായറാഴ്ച പയ്യാമ്പലത്ത് നടക്കും.

എം.കെ. സാനുവിന് ഇന്ന് വിടനൽകും; സംസ്കാരം വൈകിട്ട് കൊച്ചിയിൽ
പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ എം.കെ. സാനുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ നടക്കും. ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. മുഖ്യമന്ത്രി ടൗൺ ഹാളിൽ എത്തി അന്തിമോപചാരം അർപ്പിക്കും.

തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു
തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈ അഡയാറിലെ വസതിയിൽ വെച്ചായിരുന്നു. തമിഴ്, മലയാളം, ഹിന്ദി, തെലുങ്ക് സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.