obituary

വയനാട്ടിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കുഴഞ്ഞുവീണ് മരിച്ചു
വയനാട് പുൽപ്പള്ളിയിൽ അനുസ്മരണ യോഗത്തിനിടെ സിപിഐഎം നേതാവ് കെ.എൻ. സുബ്രഹ്മണ്യൻ കുഴഞ്ഞുവീണ് മരിച്ചു. ചൊവ്വാഴ്ച രാവിലെ പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കവേ ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ലീലാമ്മ തോമസ് അന്തരിച്ചു
ശ്രീ ഗോകുലം ചിറ്റ്സ് ആൻഡ് ഫിനാൻസ് ഡയറക്ടർ ഓഫ് ഓപ്പറേഷൻസ് ലീലാമ്മ തോമസ് (63) അന്തരിച്ചു. സംസ്കാരം നാളെ ചെങ്ങന്നൂർ തിട്ടമേൽ മാർത്തോമാ പള്ളിയിൽ നടക്കും. പതിനെട്ടാം വയസ്സിൽ ശ്രീ ഗോകുലം ചിറ്റ്സിൽ ജോലിയിൽ പ്രവേശിച്ച അവർ ഡയറക്ടർ സ്ഥാനം വരെ ഉയർന്നു.

പത്മശ്രീ ജേതാവ് കെ.വി. റാബിയ അന്തരിച്ചു
പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത സാക്ഷരതാ പ്രവർത്തകയുമായ കെ.വി. റാബിയ അന്തരിച്ചു. 59 വയസായിരുന്നു. തിരൂരങ്ങാടി സ്വദേശിയായ റാബിയ അർബുദ ബാധിതയായി ചികിത്സയിലായിരുന്നു.

നിർമ്മൽ കപൂർ അന്തരിച്ചു
അനിൽ കപൂർ, ബോണി കപൂർ, സഞ്ജയ് കപൂർ എന്നിവരുടെ മാതാവ് നിർമ്മൽ കപൂർ അന്തരിച്ചു. 90 വയസ്സായിരുന്നു അവർക്ക്. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

വിഷ്ണു പ്രസാദ് അന്തരിച്ചു
പ്രമുഖ ചലച്ചിത്ര-സീരിയൽ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. നാളെയാണ് സംസ്കാരം.

ഷാജി എൻ. കരുണിന് ഇന്ന് അന്ത്യാഞ്ജലി
പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ. കരുൺ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.

ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ ലോകം അനുശോചിക്കുന്നു
പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന്റെ വിയോഗത്തിൽ മലയാള സിനിമാ-രാഷ്ട്രീയ ലോകം അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയുടെ മുഖശ്രീയായിരുന്ന അതുല്യ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. ദേശീയ-അന്തർദേശീയ തലങ്ങളിൽ മലയാള സിനിമയെ അടയാളപ്പെടുത്തിയ പ്രതിഭയായിരുന്നു അദ്ദേഹം.

ചരിത്രകാരൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു
പ്രശസ്ത ചരിത്രകാരനായ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. ചരിത്ര ഗവേഷണം, സാഹിത്യ നിരൂപണം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകി. കേരള ചരിത്ര പഠനങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറ പാകിയ പ്രമുഖ ചരിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ അന്തരിച്ചു
ഐഎസ്ആർഒയുടെ മുൻ ചെയർമാൻ ഡോ. കെ. കസ്തൂരിരംഗൻ (84) ബെംഗളൂരുവിൽ അന്തരിച്ചു. 1994 മുതൽ 2003 വരെ ഐഎസ്ആർഒയെ നയിച്ച അദ്ദേഹം ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിൽ നിർണായക പങ്കുവഹിച്ചു. നിരവധി ഉന്നത പദവികൾ വഹിച്ച കസ്തൂരിരംഗന്‍ പത്മവിഭൂഷൺ ഉൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ മമ്മൂട്ടിയും മുഖ്യമന്ത്രിയും അനുശോചിച്ചു
ലോക സമാധാനത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും വക്താവായിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം. മാർപാപ്പയുടെ വിയോഗത്തിൽ മമ്മൂട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും അനുശോചിച്ചു. മനുഷ്യാവകാശങ്ങളോടുള്ള മാർപാപ്പയുടെ പ്രതിബദ്ധത കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിക്കുമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.

ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി; ലോകം അനുശോചനത്തില്‍
ലോകത്തിന്റെ മനഃസാക്ഷിയായി വർത്തിച്ച വിശുദ്ധനായിരുന്നു ഫ്രാൻസിസ് മാർപാപ്പ. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് വിടവാങ്ങിയത്. ബ്രോങ്കൈറ്റിസ് ബാധയെ തുടർന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്ന മാർപാപ്പ വത്തിക്കാനിലെ വസതിയിൽ പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു വിടവാങ്ങിയത്.

രവികുമാർ അന്തരിച്ചു
പ്രശസ്ത ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ന് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു.