O J Janeesh

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി; യൂത്ത് കോൺഗ്രസ് സംരക്ഷിക്കാനില്ലെന്ന് ഒ ജെ ജനിഷ്
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഔദ്യോഗിക പരാതികൾ വരുന്നതിന് മുമ്പേ കോൺഗ്രസ് നടപടി സ്വീകരിച്ചിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനിഷ്. യൂത്ത് കോൺഗ്രസ് സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റി. കേസിൽ സർക്കാരിന് മുന്നോട്ട് പോകാമെന്നും യൂത്ത് കോൺഗ്രസ് എതിര് നിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈംഗിക പീഡനക്കേസില് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള് സജീവമാക്കി പൊലീസ്.

യൂത്ത് കോൺഗ്രസ്സിന് അർഹമായ പരിഗണന നൽകണം; സിപിഐഎമ്മിന്റെ നീക്കം ജനാധിപത്യവിരുദ്ധം: ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന നൽകുന്നതിന് നേതൃത്വം ഇടപെടണമെന്ന് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഒ ജെ ജനീഷ് ആവശ്യപ്പെട്ടു. കോൺഗ്രസിൻ്റെ തിരുത്തൽ ശക്തി എന്ന നിലയിലാണ് യൂത്ത് കോൺഗ്രസ് സീറ്റുകൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുപ്പക്കാരെ സിപിഎം എത്രമാത്രം ഭയപ്പെടുന്നു എന്നത് കോൺഗ്രസ് നേതൃത്വം ശ്രദ്ധിക്കണമെന്നും ഒ ജെ ജനീഷ് അഭിപ്രായപ്പെട്ടു.

പേരാമ്പ്ര കേസിൽ പൊലീസിനെതിരെ ഒ.ജെ. ജനീഷ്
പേരാമ്പ്രയിലെ കേസിൽ പൊലീസ് നടപടി അംഗീകരിക്കാനാവില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ ജെ ജനീഷ് അഭിപ്രായപ്പെട്ടു. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വരെ അറസ്റ്റ് ചെയ്തു. എല്ലാ കാലത്തും പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കില്ലെന്നും ഇത് പോലീസ് മനസ്സിലാക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് അധ്യക്ഷ നിയമനം; തർക്കങ്ങൾ പാർട്ടിയിൽ പരിഹരിക്കും: ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ ജെ ജനീഷ് നിയമിതനായി. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിക്ക് പിന്നാലെ നടന്ന തിരഞ്ഞെടുപ്പിലാണ് ഒ ജെ ജനീഷ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. തർക്കങ്ങൾ പാർട്ടിക്കുള്ളിൽ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.