Nursing Recruitment

സൗദി ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ: നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിച്ചു
സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് നടത്തുന്നു. മുസ്ലീം വിഭാഗത്തിൽപെട്ട പുരുഷ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. 2024 ഒക്ടോബർ 24ന് വൈകിട്ട് 05 മണിക്കകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

യുകെയിലേക്ക് നഴ്സുമാരെ തേടി നോര്ക്ക റൂട്ട്സ്; അപേക്ഷ ക്ഷണിച്ചു
യുകെയിലെ വെയില്സിലേക്ക് നോര്ക്ക റൂട്ട്സ് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തുന്നു. നഴ്സിംഗ് ബിരുദമോ ഡിപ്ലോമയോ ഉള്ളവര്ക്ക് അപേക്ഷിക്കാം. ഒക്ടോബര് 25-ന് അകം അപേക്ഷ സമര്പ്പിക്കണം.

ന്യൂസിലാൻഡിലേക്കുള്ള അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റിൽ ജാഗ്രത പാലിക്കണം: വിദേശകാര്യ മന്ത്രാലയം
ന്യൂസിലാൻഡിലേക്കുള്ള അനധികൃത നഴ്സിംഗ് റിക്രൂട്ട്മെന്റിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിൽ നിന്നുള്ള നഴ്സുമാർ വിസിറ്റിംഗ് വിസയിൽ അനധികൃതമായി എത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. ഏജന്റുമാരുടെ വാഗ്ദാനങ്ങളിൽ വഞ്ചിതരാകരുതെന്നും വീസയുടെ ആധികാരികത ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചു.