Nuns Arrest

കന്യാസ്ത്രീ അറസ്റ്റ്: രാജ്യസഭയിൽ പ്രതിഷേധം കനത്തു, സഭ നിർത്തിവെച്ചു
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസുകൾ രാജ്യസഭയിൽ തള്ളിയതിനെ തുടർന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു. കേരളത്തിൽ നിന്നുള്ള നാല് പ്രതിപക്ഷ എംപിമാർ നൽകിയ നോട്ടീസുകളാണ് രാജ്യസഭാ ഉപാധ്യക്ഷൻ തള്ളിയത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് സഭ രണ്ട് മണിവരെ നിർത്തിവച്ചു.

കന്യാസ്ത്രീ അറസ്റ്റ്: ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അനൂപ് ആന്റണി
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രി വിജയ് ശർമ്മയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി കൂടിക്കാഴ്ച നടത്തി. സർക്കാർ നീതിപൂർവമായി വിഷയത്തിൽ ഇടപെടും എന്ന് മന്ത്രി ഉറപ്പ് നൽകിയതായി അനൂപ് ആന്റണി പ്രതികരിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

കന്യാസ്ത്രീകളുടെ അറസ്റ്റ്: സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും എംഎൽഎ റോജി എം. ജോണും ഛത്തീസ്ഗഢിലേക്ക്
ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപണത്തിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് നീതി തേടി സിസ്റ്റർ പ്രീതി മേരിയുടെ സഹോദരനും അങ്കമാലി എം.എൽ.എ റോജി എം. ജോണും യാത്ര തുടങ്ങി. കന്യാസ്ത്രീകൾക്കെതിരെ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. യു.ഡി.എഫ് എം.പിമാരുടെ സംഘം കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢിലെ റായ്പൂരിലെത്തിയിട്ടുണ്ട്.

ഛത്തീസ്ഗഢിലെ കന്യാസ്ത്രീ അറസ്റ്റ്: സംഘപരിവാറിനെതിരെ വിമർശനവുമായി ഗീവർഗീസ് മാർ കൂറിലോസ്
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ആസൂത്രിതമാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ്. ന്യൂനപക്ഷങ്ങൾക്കെതിരായ ഫാസിസത്തിനെതിരെ മതേതര വിശ്വാസികൾ ഒന്നിച്ചു പോരാടണം. കന്യാസ്ത്രീകൾക്കെതിരെ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റ് മതേതരത്വത്തിനെതിരായ വെല്ലുവിളി; പ്രതിഷേധം ശക്തമാക്കുമെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം മതേതരത്വത്തിനും പൗരാവകാശങ്ങൾക്കുമുള്ള വെല്ലുവിളിയാണെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് വരുത്തിത്തീർക്കാൻ ചില ശക്തികൾ ശ്രമിക്കുന്നു. ഈ വിഷയത്തിൽ സഭയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി ഭരണത്തിൽ മറ്റ് മതചിഹ്നങ്ങൾക്ക് സുരക്ഷയില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മറ്റ് മതചിഹ്നങ്ങൾക്ക് സുരക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയാത്ത ഒരവസ്ഥയാണുള്ളതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: ന്യൂനപക്ഷ പീഡനമെന്ന് രാഹുൽ ഗാന്ധി
കന്യാസ്ത്രീകളുടെ അറസ്റ്റിൽ രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത് ന്യൂനപക്ഷ പീഡനമാണെന്നും, വിശ്വാസത്തിൻ്റെ പേരിൽ കന്യാസ്ത്രീകളെ ജയിലിലടച്ചത് നീതിയല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: നീതി ഉറപ്പാക്കുമെന്ന് ഷോൺ ജോർജ്
മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. കന്യാസ്ത്രീകൾക്ക് നീതി ഉറപ്പാക്കുമെന്നും അവരെ സംരക്ഷിക്കുമെന്നുമുള്ള ഉറപ്പ് ബിജെപി നൽകുന്നതായി അദ്ദേഹം അറിയിച്ചു. നിലവിൽ കോടതി റിമാൻഡ് ചെയ്ത കന്യാസ്ത്രീകൾ ദുർഗ് ജില്ലാ ജയിലിൽ തുടരുകയാണ്.

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ ഛത്തീസ്ഗഡിലേക്ക്
കന്യാസ്ത്രീകളുടെ അറസ്റ്റിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രധാനമന്ത്രിയെ സമീപിച്ചു. കേരളത്തിൽ നിന്നുള്ള ബിജെപി നേതാക്കൾ നാളെ ഛത്തീസ്ഗഡിലേക്ക് പോകും. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് നൽകില്ല, കേസിന്റെ വിശദാംശങ്ങൾ ലഭിച്ച ശേഷമേ അപേക്ഷ നൽകൂ എന്ന് അധികൃതർ അറിയിച്ചു.

കന്യാസ്ത്രീ അറസ്റ്റ്: ഭരണഘടന ദുർഗിൽ ലംഘിക്കപ്പെട്ടെന്ന് ജോൺ ബ്രിട്ടാസ് എംപി
കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. ഭരണഘടന ഉറപ്പാക്കുന്ന ഏതൊരു വിശ്വാസവും ഉയർത്തിപ്പിടിക്കാനുള്ള അവകാശവും, തൊഴിൽ ചെയ്യാനുള്ള അവകാശവും ദുർഗിൽ ലംഘിക്കപ്പെട്ടുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തരമായി നടപടി എടുക്കണമെന്നും, ഇത്തരം അക്രമ പരമ്പരകൾ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.

ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖർ
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരണവുമായി രംഗത്ത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും നിരപരാധികളെ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാർ അതീവ ഗൗരവത്തോടെ ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഛത്തീസ്ഗഢ്: കന്യാസ്ത്രീകളുടെ അറസ്റ്റ്; ഉത്കണ്ഠയോടെ കാണുന്നുവെന്ന് കുടുംബം
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വേദനിപ്പിക്കുന്നതാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ കുടുംബം. പാവപ്പെട്ടവർക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കന്യാസ്ത്രീക്ക് നേരെയുണ്ടായ ഈ സംഭവം ഏറെ സങ്കടകരമാണെന്നും കുടുംബം കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ നീതിയുക്തമായ നടപടി ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു.