Nuns Arrest

കന്യാസ്ത്രീ ജാമ്യാപേക്ഷ ഇന്ന്; മൊഴി നൽകാൻ ബജ്റംഗ് ദൾ നേതാവ് നിർബന്ധിച്ചെന്ന് പെൺകുട്ടി
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ ബജ്റംഗ് ദൾ നേതാവ് നിർബന്ധിച്ചെന്ന് കന്യാസ്ത്രീകൾക്കൊപ്പം ഉണ്ടായിരുന്ന പെൺകുട്ടി വെളിപ്പെടുത്തി. ക്രൈസ്തവസഭകളെ അനുനയിപ്പിക്കാനുള്ള നീക്കം ബിജെപി ശക്തമാക്കിയിട്ടുണ്ട്.

കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി ഇടപെടൽ നടത്തുന്നുണ്ടെന്ന് ജോർജ് കുര്യൻ
കന്യാസ്ത്രീകളുടെ അറസ്റ്റിൽ ബിജെപി കൃത്യമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ബിജെപി സംസ്ഥാന പ്രസിഡൻറ് എല്ലാ തലത്തിലും പ്രശ്നം പരിഹരിക്കാൻ ഇടപെടുന്നുണ്ട്. മതപരിവർത്തനം വേണമോ വേണ്ടയോ എന്ന് കേരളത്തിലെ ക്രിസ്ത്യാനികൾ തീരുമാനിക്കട്ടെയെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകാൻ ശ്രമം; വിശ്വഹിന്ദു പരിഷത്ത് വിമർശനം
ഛത്തീസ്ഗഡില് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്ത്. കന്യാസ്ത്രീകളായതുകൊണ്ടും മലയാളികള് ആയതുകൊണ്ടും കുറ്റം ചെയ്താലും രക്ഷിക്കണമെന്ന നിലപാട് പ്രതിഷേധാര്ഹമാണെന്ന് വിഎച്ച്പി കുറ്റപ്പെടുത്തി. മനുഷ്യക്കടത്തിന് ഇരയായ ആദിവാസി കുട്ടികളേക്കാള് കന്യാസ്ത്രീകള്ക്ക് പ്രാധാന്യം നല്കുന്ന കേരളത്തിലെ പാര്ട്ടികളുടെ താല്പര്യം സംശയാസ്പദമാണെന്നും വിഎച്ച്പി ആരോപിച്ചു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: നിലപാട് കടുപ്പിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി, ഹൈക്കോടതി ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ന്യായീകരിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്. പൊലീസ് അവരുടെ ജോലി ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. കോൺഗ്രസ് എംഎൽഎമാരായ റോജി എം ജോണും, സജീവ് ജോസഫും ഛത്തീസ്ഗഢിൽ തുടരുകയാണ്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം; പാർലമെൻ്റിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനമുണ്ടാകാൻ സാധ്യത. ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിനാണ് ഇപ്പോഴത്തെ ആലോചന. വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളിലും പ്രതിപക്ഷ അംഗങ്ങൾ നോട്ടീസ് നൽകും.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിർത്ത് ഛത്തീസ്ഗഢ്; ബിജെപിയുടെ വാദം തള്ളി കോടതി
ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സർക്കാർ എതിർത്തു. ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. കന്യാസ്ത്രീകളുടെ അറസ്റ്റ് ബിജെപിക്ക് മുന്നറിയിപ്പുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ രംഗത്തുവന്നു.

കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: രാജ്ഭവനിലേക്ക് പ്രതിഷേധ റാലിയുമായി ക്രൈസ്തവ സഭകൾ
ഛത്തീസ്ഗഡിൽ മതപരിവർത്തനം ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ക്രൈസ്തവ സഭകൾ രാജ്ഭവനിലേക്ക് പ്രതിഷേധ റാലി നടത്തി. കെസിബിസി അധ്യക്ഷൻ മാർ ക്ലീമ്മിസിന്റെ നേതൃത്വത്തിൽ കറുത്ത തുണി കൊണ്ട് വാ മൂടിക്കെട്ടിയാണ് പ്രതിഷേധം നടന്നത്. അറസ്റ്റിലായ സന്യാസിനിമാര് ദേശ ദ്രോഹികളല്ലെന്നും മതേതര രാഷ്ട്രത്തിലെ സഹോദരിമാരാണെന്നും കര്ദിനാള് ക്ലിമീസ് ബാവ പറഞ്ഞു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യത്തിന്റെ മതേതരത്വം സംരക്ഷിക്കണമെന്ന് കാന്തപുരം
ഛത്തീസ്ഗഢില് കന്യാസ്ത്രീകള് അറസ്റ്റിലായ സംഭവത്തില് കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാരുടെ പ്രതികരണം. ന്യൂനപക്ഷങ്ങള്ക്കെതിരായ അതിക്രമങ്ങള് രാജ്യത്തിന്റെ ഐക്യത്തെയും പാരമ്പര്യത്തെയും കളങ്കപ്പെടുത്തുന്നു. രാജ്യത്തിന്റെ മതേതരത്വവും ബഹുസ്വരതയും സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപിക്ക് മുന്നറിയിപ്പുമായി കർദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ബിജെപിക്ക് മുന്നറിയിപ്പുമായി കെസിബിസി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ രംഗത്ത്. നീതി ലഭിക്കാതെ വന്നാൽ എന്ത് സൗഹൃദമാണ്, എങ്ങനെ സാഹോദര്യത്തിൻ്റെ പൂർണതയെക്കുറിച്ച് പറയാൻ കഴിയും എന്നും അദ്ദേഹം ചോദിച്ചു. അടുത്ത നടപടികളുടെ അടിസ്ഥാനത്തിലായിരിക്കും തങ്ങളുടെ നിലപാടുകളെന്ന് ക്ലീമിസ് കാതോലിക്ക ബാവാ വ്യക്തമാക്കി.

മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്കെതിരെ പ്രതിഷേധം
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് ആരോപണത്തിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപത പ്രതിഷേധം സംഘടിപ്പിച്ചു. ദ്വാരക നാലാംമൈലിൽ നടന്ന പ്രതിഷേധ സദസ്സിൽ മുന്നൂറിലധികം പേർ പങ്കെടുത്തു. കന്യാസ്ത്രീകളെ നിരുപാധികം വിട്ടയക്കണമെന്നും വ്യാജ കേസ് പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

കന്യാസ്ത്രീ വിഷയത്തിൽ കേന്ദ്രമന്ത്രിയെ വിമർശിച്ച് ജോൺ ബ്രിട്ടാസ് എംപി
ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വിഷയത്തിൽ സിബിസിഐയെ വിമർശിച്ച കേന്ദ്രമന്ത്രി ജോർജ് കുര്യനെതിരെ ജോൺ ബ്രിട്ടാസ് എംപി രംഗത്ത്. ജോർജ് കുര്യന്റേത് മന്ത്രിസ്ഥാനം നിലനിർത്താനുള്ള ഗതികേടാണെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. കന്യാസ്ത്രീകൾക്കായി ജോർജ് കുര്യൻ എന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ക്രൈസ്തവ സമൂഹത്തോട് അദ്ദേഹം മാപ്പ് പറയണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്കെതിരായ അതിക്രമം സംഘപരിവാർ സ്വഭാവം: മുഖ്യമന്ത്രി
കന്യാസ്ത്രീകൾക്കെതിരായ ഛത്തീസ്ഗഢിലെ അതിക്രമം സംഘപരിവാറിൻ്റെ തനി സ്വഭാവത്തിൻ്റെ പ്രകടനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വ്യാജ പരാതിയിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ക്രൈസ്തവ സമൂഹത്തിനെതിരായ അതിക്രമമാണ്. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള കടന്നുകയറ്റങ്ങളെ എതിർത്തുതോൽപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.