Nuns Arrest

ചത്തീസ്ഗഢിലെ കന്യാസ്ത്രീ അറസ്റ്റ്: ബിജെപി സംസ്ഥാന നേതൃത്വത്തെ വിളിപ്പിച്ച് ആർഎസ്എസ്
ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഒത്തുതീർപ്പാക്കിയിട്ടും ബിജെപി സംസ്ഥാന നേതൃത്വം വീണ്ടും ഉയർത്തിക്കൊണ്ടുവന്നതിൽ ആർഎസ്എസ് അതൃപ്തി അറിയിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറി എസ്. സുരേഷ്, മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ എന്നിവരെ ആർഎസ്എസ് കാര്യാലയത്തിലേക്ക് വിളിച്ചു വരുത്തി. കന്യാസ്ത്രീകളുടെ കുടുംബമാണ് രാജീവ് ചന്ദ്രശേഖറിനെ കാണാൻ താല്പര്യം അറിയിച്ചതെന്ന് ബിജെപി വൈസ് പ്രസിഡന്റ് അനൂപ് ആന്റണി പറഞ്ഞിരുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: സി.പി.ഐ സമരത്തിന് ഛത്തീസ്ഗഢിൽ നിയന്ത്രണം
കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്താനിരുന്ന സമരത്തിന് ഛത്തീസ്ഗഢ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. 300 പേരിൽ കൂടുതൽ പേർക്ക് സമരത്തിൽ പങ്കെടുക്കാൻ അനുമതിയില്ല. കന്യാസ്ത്രീകൾക്കെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ഛത്തീസ്ഗഢ്: കന്യാസ്ത്രീകളുടെ അറസ്റ്റ്; കേസ് റദ്ദാക്കാൻ ഉടൻ കോടതിയെ സമീപിക്കില്ലെന്ന് റായ്പൂർ അതിരൂപത
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസ് റദ്ദാക്കുന്നതിനായി നിലവിൽ കോടതിയെ സമീപിക്കാൻ ആലോചനയില്ലെന്ന് റായ്പൂർ അതിരൂപത വക്താവ് അറിയിച്ചു. കേസ് എടുത്തതിൽ തന്നെ പോലീസിന് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സിസ്റ്റർമാരായ പ്രീതി മേരിയും വന്ദനാ ഫ്രാൻസിസും മോചിതരായി.

കന്യാസ്ത്രീകളുടെ അറസ്റ്റ്: അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരാൻ വീണ്ടും ശ്രമങ്ങളുമായി ഹൈബി ഈഡൻ എംപി. വിഷയത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് അദ്ദേഹം നോട്ടീസ് നൽകി. കന്യാസ്ത്രീകൾക്കെതിരെയുള്ള കേസ് പിൻവലിക്കുക, ബജ്റംഗ് ദൾ പ്രവർത്തകർക്കെതിരെയുള്ള പരാതിയിൽ കാര്യക്ഷമമായ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം മുന്നോട്ട് വെച്ചു. സഭ നിർത്തിവെച്ച് ഈ വിഷയം ചർച്ച ചെയ്യണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കന്യാസ്ത്രീകളുടെ അറസ്റ്റ്: മൊഴി പൊലീസ് ബലമായി ഒപ്പിട്ടു വാങ്ങിയെന്ന് പെൺകുട്ടി
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വിവാദത്തിലേക്ക്. കന്യാസ്ത്രീകൾക്കെതിരായ മൊഴി പൊലീസ് ബലമായി ഒപ്പിട്ടു വാങ്ങിയതാണെന്ന് പെൺകുട്ടി ആരോപിച്ചു. ബജ്റംഗ്ദൾ പ്രവർത്തകർ മർദ്ദിച്ചുവെന്നും ജീവന് ഭീഷണിയുണ്ടെന്നും പെൺകുട്ടി പറയുന്നു. കന്യാസ്ത്രീകളെ ജോലിക്ക് വിട്ടത് സമ്മതത്തോടെയാണെന്ന് പെൺകുട്ടിയുടെ അമ്മയും വ്യക്തമാക്കിയിട്ടുണ്ട്.

കന്യാസ്ത്രീകളോടൊപ്പം ജോലിക്ക് അയച്ചത് എന്റെ സമ്മതത്തോടെ; ഛത്തീസ്ഗഡിലെ പെൺകുട്ടിയുടെ അമ്മയുടെ പ്രതികരണം
ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം വിവാദമായതോടെ പ്രതികരണവുമായി പെൺകുട്ടിയുടെ അമ്മ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ ആരോപണങ്ങൾ അവർ നിഷേധിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് മകളെ ജോലിക്കയച്ചതെന്നും അവർ വ്യക്തമാക്കി. കന്യാസ്ത്രീകളുമായി വർഷങ്ങളായുള്ള ബന്ധമുണ്ടെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ സഭ എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി ദീപിക
ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബിജെപിക്കെതിരെ പരോക്ഷ വിമർശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതും പിന്നീട് അവരെ പുറത്തിറക്കിയതും ആരെന്ന് ജനങ്ങൾക്ക് അറിയാമെന്ന് ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. വർഗീയതയ്ക്ക് മേൽ മതേതര സാഹോദര്യത്തിന്റെ വിജയമാണ് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിലൂടെ ഉണ്ടായതെന്നും ദീപിക വിലയിരുത്തുന്നു.

കന്യാസ്ത്രീകളുടെ അറസ്റ്റ്: രാജ്യദ്രോഹക്കുറ്റം ചുമത്തിയെന്ന് ചാണ്ടി ഉമ്മന്
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം രാജ്യദ്രോഹക്കുറ്റം ചുമത്തിയ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ബജ്റംഗ്ദൾ പ്രവർത്തകരാണ് അവിടെ ഭയാനകമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും അവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാമ്യ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കന്യാസ്ത്രീകളുടെ അറസ്റ്റ്: കേന്ദ്രത്തിന് നന്ദി പറഞ്ഞ് തലശ്ശേരി ബിഷപ്പ്
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ച് തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തെറ്റ് പറ്റിയെങ്കിലും അത് തിരുത്താൻ കാണിച്ച ആർജ്ജവത്തെ അംഗീകരിക്കുന്നുവെന്നും ബിഷപ്പ് പാംപ്ലാനി പറഞ്ഞു. ജാമ്യത്തിനായി നടത്തിയ പ്രതിഷേധങ്ങൾ അവസാനിപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.

കന്യാസ്ത്രീകളെ അധിക്ഷേപിച്ചുള്ള കാർട്ടൂൺ വിവാദം; ഛത്തീസ്ഗഡ് ബിജെപിക്കെതിരെ വിമർശനം
ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ബിജെപി തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച അധിക്ഷേപ കാർട്ടൂൺ വിവാദത്തിൽ. കന്യാസ്ത്രീകൾ കുട്ടികളുടെ കഴുത്തിൽ കയർ മുറുക്കി വലിച്ചുകൊണ്ടുപോകുന്നതായുള്ള കാർട്ടൂൺ ആണ് വിവാദമായത്. പോസ്റ്റ് ചൂണ്ടിക്കാട്ടി ബിജെപി മുതലക്കണ്ണീർ ഒഴുക്കരുതെന്ന് സി.പി.ഐ വിമർശിച്ചു.

കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രത്തിന് വാക്കില്ല; നിയമം ബജ്റംഗ്ദളിന്റെ കയ്യിലെന്ന് ചെന്നിത്തല
കന്യാസ്ത്രീകളുടെ മോചനത്തിൽ കേന്ദ്രസർക്കാരിനും ആഭ്യന്തരമന്ത്രിക്കും വാക്ക് പാലിക്കാൻ സാധിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ബജ്റംഗ്ദളാണ് ഇപ്പോൾ നിയമം നടപ്പാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേരളത്തിലെ ജനങ്ങളും ക്രൈസ്തവ സമൂഹവും ആശങ്കയിലാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

കന്യാസ്ത്രീ അറസ്റ്റ്: കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമെന്ന് എം.വി. ഗോവിന്ദൻ
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺഗ്രസിനെ വിമർശിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കിയതിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.