Nuns

കന്യാസ്ത്രീകളുടെ ജാമ്യം: സന്തോഷമുണ്ടെന്ന് എം.എ. ബേബി
കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചതിൽ നേരിയ സന്തോഷമുണ്ടെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. കന്യാസ്ത്രീകളുടെ പേരിൽ ചുമത്തിയ കള്ളക്കേസുകൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛത്തീസ്ഗഢിലെ ബിജെപി സർക്കാർ ജനങ്ങളോടും കന്യാസ്ത്രീകളോടും മാപ്പ് പറയണമെന്നും എം.എ. ബേബി ആവശ്യപ്പെട്ടു.

കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് ബിജെപി സർക്കാരിന്റെ ഇടപെടൽ ഇല്ലെന്നതിന് തെളിവെന്ന് എം.എം. ഹസ്സൻ
വ്യാജ കുറ്റങ്ങള് ചുമത്തി ഛത്തീസ്ഗഡിലെ ജയിലില് അടയ്ക്കപ്പെട്ട കന്യാസ്ത്രീകള്ക്ക് ജാമ്യം ലഭിച്ചതിനെ സ്വാഗതം ചെയ്ത് എം.എം. ഹസ്സൻ. കന്യാസ്ത്രീകൾക്കെതിരായ കേസ് അടിസ്ഥാനരഹിതമാണെന്നും തെളിവുകളില്ലാത്തതിനാൽ നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളാണ് കന്യാസ്ത്രീകൾക്ക് ജയിലിൽ കിടക്കേണ്ടി വന്നതിന് കാരണമെന്നും ഹസ്സൻ കുറ്റപ്പെടുത്തി.

കന്യാസ്ത്രീകളെ ജയിലിൽ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ; ജാമ്യം ലഭിച്ചത് നിർണായക വഴിത്തിരിവ്
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ദുർഗ് സെൻട്രൽ ജയിലിൽ കന്യാസ്ത്രീകളെ സന്ദർശിച്ചു. കന്യാസ്ത്രീകൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തെറ്റാണെന്ന് രക്ഷിതാക്കൾ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിൽ കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; ദുർഗ് സെൻട്രൽ ജയിലിൽ തുടരും
ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ദുർഗ് സെഷൻസ് കോടതി തള്ളി. മനുഷ്യക്കടത്ത് വകുപ്പ് ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ അധികാരമില്ലെന്ന് കോടതി അറിയിച്ചു. ഇതോടെ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദനാ ഫ്രാൻസിസ് എന്നിവർ ദുർഗ് സെൻട്രൽ ജയിലിൽ തുടരേണ്ടിവരും.

കന്യാസ്ത്രീകൾക്കെതിരായ അതിക്രമം ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്ന് പാലാ ബിഷപ്പ്
ഛത്തീസ്ഗഢിൽ കന്യാസ്ത്രീകൾക്കെതിരെ നടന്ന അതിക്രമം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ലെന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം അത്യന്തം ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കന്യാസ്ത്രീകൾക്കെതിരെ ഭരണഘടനാ വിരുദ്ധമായ നടപടികളാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.