Nucleus Genomics

fertility startup

കുഞ്ഞിന്റെ ഉയരവും ബുദ്ധിയും പ്രവചിച്ച് ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പ്; വിവാദ പരസ്യം

നിവ ലേഖകൻ

യുഎസ് ആസ്ഥാനമായുള്ള ന്യൂക്ലിയസ് ജീനോമിക്സ് എന്ന ഫെർട്ടിലിറ്റി സ്റ്റാർട്ടപ്പ് കുഞ്ഞിന്റെ സ്വഭാവഗുണങ്ങൾ പ്രവചിച്ച് നൽകുന്ന വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നു. 'നിങ്ങളുടെ ഏറ്റവും മികച്ച കുഞ്ഞിനെ സ്വന്തമാക്കൂ' എന്ന പരസ്യവാചകത്തോടെ ന്യൂയോർക്കിലെ സബ് വേകളിൽ നൽകിയ പരസ്യം വലിയ തോതിലുള്ള ചർച്ചകൾക്ക് വഴി തെളിയിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ സവിശേഷതകൾ പ്രവചിക്കുന്ന ഈ സേവനത്തിന് ഏകദേശം എട്ട് ലക്ഷം രൂപയാണ് കമ്പനി ഈടാക്കുന്നത്.