Nuclear Weapons

ആണവായുധ പരീക്ഷണം പുനരാരംഭിക്കുമെന്ന് ട്രംപ്
അമേരിക്ക ആണവായുധ പരീക്ഷണങ്ങൾ ഉടൻ പുനരാരംഭിക്കുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മറ്റു രാജ്യങ്ങൾ പരീക്ഷണം നടത്തുന്നത് കണക്കിലെടുത്താണ് തീരുമാനം. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയ്ക്കെതിരെ 130 ആണവായുധങ്ങളുമായി പാകിസ്ഥാൻ; യുദ്ധഭീഷണി മുഴക്കി മന്ത്രി
ഇന്ത്യയെ ലക്ഷ്യം വച്ചുകൊണ്ട് 130 ആണവായുധങ്ങളും മിസൈലുകളും പാകിസ്ഥാൻ സൂക്ഷിച്ചിട്ടുണ്ടെന്ന് പാക് മന്ത്രി ഹനീഫ് അബ്ബാസി. സിന്ധു നദീജല കരാർ ലംഘിച്ച് ഇന്ത്യ പാകിസ്ഥാനിലെ ജലവിതരണം തടസ്സപ്പെടുത്തിയാൽ പൂർണ തോതിലുള്ള യുദ്ധത്തിന് തയ്യാറാകണമെന്നും മുന്നറിയിപ്പ്. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിട്ടതിനെത്തുടർന്ന് ഇന്ത്യൻ വിമാന കമ്പനികൾക്ക് വലിയ നഷ്ടമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു; ആണവ പദ്ധതി വെളിപ്പെടുത്തി
ഉത്തരകൊറിയ തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിന്റെ ചിത്രങ്ങൾ ആദ്യമായി പുറത്തുവിട്ടു. കിം ജോങ് ഉൻ കേന്ദ്രം സന്ദർശിക്കുന്നതുൾപ്പടെയുള്ള ചിത്രങ്ങളും പുറത്തുവന്നു. അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഭീഷണി നേരിടാൻ ന്യൂക്ലിയർ ആയുധ ശേഖരം അത്യാവശ്യമാണെന്ന് കിം പറഞ്ഞു.