Nuclear Threat

ഇന്ത്യക്കെതിരെ വീണ്ടും ആണവ ഭീഷണിയുമായി പാക് സൈനിക മേധാവി
ഇന്ത്യക്കെതിരെ വീണ്ടും ആണവായുധ ഭീഷണിയുമായി പാക് സൈനിക മേധാവി അസിം മുനീർ രംഗത്ത്. പാക് സൈന്യം അവരുടെ പ്രതീക്ഷകൾക്കപ്പുറത്തേക്ക് പ്രതികരിക്കുമെന്നും ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ഇന്ത്യക്കായിരിക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി. പാകിസ്താന്റെ ഓരോ ഇഞ്ച് പ്രദേശവും ഇപ്പോൾ ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആണവായുധ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ; ഉന്നതതല യോഗം ചേർന്ന് ഇന്ത്യ
ആണവായുധ പ്രയോഗം പരിഗണനയിൽ ഇല്ലെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ സൈനിക നീക്കത്തിന് ശേഷം നാഷണൽ കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഉന്നതതല യോഗം ചേർന്നു.

ഇന്ത്യയ്ക്കെതിരെ ആണവായുധ ഭീഷണിയുമായി പാകിസ്ഥാൻ
ഇന്ത്യയ്ക്കെതിരെ ആണവായുധം ഉൾപ്പെടെയുള്ള എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് പാകിസ്ഥാൻ ഭീഷണി മുഴക്കി. റഷ്യയിലെ പാകിസ്ഥാൻ നയതന്ത്ര പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലിയാണ് ഈ ഭീഷണി മുഴക്കിയത്. പാകിസ്ഥാൻ പാർലമെന്റ് നാളെ സമ്മേളിക്കും.