NSS

സുകുമാരൻ നായർക്കെതിരെ വീണ്ടും പ്രതിഷേധം; പത്തനംതിട്ടയിൽ ബാനറുകൾ
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ വീണ്ടും പ്രതിഷേധം. പ്രമാടം പഞ്ചായത്തിനു മുന്നിൽ പ്രതിഷേധ ബാനറുകൾ ഉയർന്നു. സമുദായത്തിന് നാണക്കേടായി മാറിയ കട്ടപ്പയാണ് സുകുമാരൻ നായർ എന്ന് ബാനറിൽ എഴുതിയിട്ടുണ്ട്. എൽഡിഎഫ് സർക്കാർ ആചാരങ്ങൾ സംരക്ഷിക്കാൻ നടപടി എടുക്കുന്നുവെന്ന പ്രസ്താവനക്കെതിരെയാണ് പ്രതിഷേധം.

സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ പ്രതിഷേധം; ബാനർ നീക്കം ചെയ്യുമെന്ന് കരയോഗം പ്രസിഡന്റ്
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ പത്തനംതിട്ടയിൽ പ്രതിഷേധ ബാനർ. വെട്ടിപ്പുറം കരയോഗത്തിന് മുന്നിലാണ് ബാനർ പ്രത്യക്ഷപ്പെട്ടത്. ബാനർ സ്ഥാപിച്ചതിൽ കരയോഗത്തിന് പങ്കില്ലെന്ന് പ്രസിഡന്റ് ദിനേശ് നായർ അറിയിച്ചു.

എൻസിസി, എൻഎസ്എസ് ഇനി മൂല്യവർദ്ധിത കോഴ്സുകൾ; പുതിയ മാർഗ്ഗരേഖ ഇങ്ങനെ
യുജിസി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് എൻസിസി, എൻഎസ്എസ് എന്നിവയെ നാലുവർഷ ബിരുദ കോഴ്സുകളിൽ മൂല്യവർദ്ധിത കോഴ്സുകളാക്കുന്നു. കോളേജുകളിലെ പാഠ്യേതര വിഷയങ്ങളായിരുന്ന എൻസിസി, എൻഎസ്എസ് എന്നിവ മൂന്ന് ക്രെഡിറ്റുകൾ വീതമുള്ള രണ്ട് കോഴ്സുകളായി മാറും. എൻസിസി കോഴ്സിനായുള്ള പ്രത്യേക മാർഗ്ഗരേഖ ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയിട്ടുണ്ട്.

ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ; സ്റ്റാലിനെതിരെ ബിജെപി
ആഗോള അയ്യപ്പ സംഗമത്തിന് എൻഎസ്എസ് പിന്തുണ അറിയിച്ചു. എന്നാൽ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ പങ്കെടുപ്പിക്കരുതെന്ന് ബിജെപി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നാടകമാണ് ഇതെന്നും ബിജെപി ആരോപിച്ചു.

ബിന്ദുവിന്റെ വീട് നവീകരിക്കും; സഹായവുമായി എൻ.എസ്.എസ്
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം വീണ് മരിച്ച ബിന്ദുവിൻ്റെ വീട് നാഷണൽ സർവീസ് സ്കീം നവീകരിക്കും. ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനെയും അമ്മ സീതമ്മയെയും മന്ത്രി ഡോ. ആർ. ബിന്ദു ഫോണിൽ വിളിച്ചാണ് വിവരം അറിയിച്ചത്. മകൾ നവമിയുടെ ചികിത്സയും മകൻ നവനീതിൻ്റെ തുടർപഠനവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

എൻഎസ്എസ് ആസ്ഥാനത്ത് രാജീവ് ചന്ദ്രശേഖറിന്റെ സന്ദർശനം
പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തി. ജി സുകുമാരൻ നായരുടെ അനുഗ്രഹം തേടിയാണ് താൻ എത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി.

എയ്ഡഡ് സ്കൂൾ നിയമനം: എൻഎസ്എസിന് സർക്കാർ പിന്തുണയെന്ന് ആരോപണം
എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ എൻഎസ്എസിന് സർക്കാർ പിന്തുണ നൽകുന്നതായി ആരോപണം. ഭിന്നശേഷിക്കാർക്കുള്ള സംവരണം ഉറപ്പാക്കാതെയാണ് നിയമനമെന്നും വിമർശനം. സുപ്രീം കോടതി ഉത്തരവിനെ ദുരുപയോഗം ചെയ്തെന്നും ആക്ഷേപം.

ലഹരിവിരുദ്ധം: 3500 ജനജാഗ്രത സദസ്സുകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി ആർ. ബിന്ദു
ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി 3500 ജനജാഗ്രത സദസ്സുകൾ സംഘടിപ്പിക്കും. എൻ.എസ്.എസ്.ന്റെ നേതൃത്വത്തിൽ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന പേരിലാണ് ക്യാമ്പയിൻ. മാർച്ച് 17 മുതൽ 25 വരെയാണ് ആദ്യഘട്ട ക്യാമ്പയിൻ.

ക്ഷേത്ര വസ്ത്രധാരണ വിവാദം: എൻഎസ്എസ് നിലപാടിനെതിരെ സ്വാമി സച്ചിദാനന്ദ
ക്ഷേത്രത്തിലെ വസ്ത്രധാരണ വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടിനെതിരെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രംഗത്തെത്തി. പഴയ ആചാരങ്ങൾ നിലനിർത്തണമെന്ന സുകുമാരൻ നായരുടെ അഭിപ്രായം മന്നത്ത് പത്മനാഭന്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി. ഹൈന്ദവ സമൂഹത്തിൽ ആവശ്യമായ പരിഷ്കരണങ്ങളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.