NSS

രാഷ്ട്രീയമായി എൻഎസ്എസ് എപ്പോഴും സമദൂരം പാലിക്കുന്നു; നിലപാട് ആവർത്തിച്ച് സുകുമാരൻ നായർ
എൻഎസ്എസ് രാഷ്ട്രീയപരമായി എപ്പോഴും സമദൂരമാണ് പാലിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. വിജയദശമി ദിനത്തിൽ നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരുമായി എൻഎസ്എസ് അടുക്കുന്നു എന്ന വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം തൻ്റെ നിലപാട് ആവർത്തിച്ചത്.

എൻഎസ്എസിനെ അനുനയിപ്പിക്കാൻ കോൺഗ്രസ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി
എൻഎസ്എസിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ കോൺഗ്രസ് ശക്തമാക്കി. മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. രാഷ്ട്രീയ നിലപാടുകളും ചർച്ചയായി. കോൺഗ്രസിനെതിരെ ജി. സുകുമാരൻ നായർ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.

സുകുമാരൻ നായർക്ക് പിന്തുണയുമായി ഗണേഷ് കുമാർ; പാറപോലെ ഉറച്ചുനിൽക്കുമെന്ന് മന്ത്രി
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് പിന്തുണയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. സുകുമാരൻ നായർക്കെതിരെ നടക്കുന്ന വിമർശനങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. എൻഎസ്എസിനെ മന്നത്ത് പത്മനാഭൻ നയിച്ച വഴിയിലൂടെ മുന്നോട്ട് കൊണ്ടുപോകുന്ന വ്യക്തിയാണ് അദ്ദേഹമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

എൻഎസ്എസ് സമദൂരം പാലിക്കുമെന്ന് യുഡിഎഫ്; ഇടത് പക്ഷത്തിനുള്ള പിന്തുണ ശബരിമലയിൽ മാത്രം: രമേശ് ചെന്നിത്തല
എൻഎസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് രംഗത്ത്. എൻഎസ്എസിനെതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. സമുദായ സംഘടനകൾക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻഎസ്എസിൻ്റെ നിലപാട് മാറ്റം; രാഷ്ട്രീയ കേരളത്തിൽ ചർച്ചകൾ
എൻഎസ്എസിൻ്റെ സമദൂര നിലപാടിൽ വെള്ളം ചേർത്തെന്ന ആരോപണവുമായി വിമർശകർ. ഇടത് സർക്കാരിനെ പിന്തുണച്ച് എൻഎസ്എസ് രംഗത്തെത്തിയത് രാഷ്ട്രീയ കേരളത്തിൽ ചർച്ചകൾക്ക് വഴിവെക്കുന്നു. സമുദായ നേതാക്കളുടെ പ്രതികരണങ്ങളിൽ സി.പി.എം നേതൃത്വം മൗനം പാലിക്കുന്നു.

ജി. സുകുമാരൻ നായർക്കെതിരെ എൻഎസ്എസിൽ പ്രതിഷേധം കനക്കുന്നു
സംസ്ഥാന സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടിൽ സംഘടനയിൽ വീണ്ടും പ്രതിഷേധം ശക്തമാകുന്നു. കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനറുകൾ ഉയർന്നു. ജനറൽ സെക്രട്ടറിയുടെ തീരുമാനം ഏകപക്ഷീയമെന്ന് വിമർശകർ ആരോപിക്കുന്നു.

എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; ജി. സുകുമാരൻ നായരുടെ നിലപാട് വിശദീകരണം നിർണായകമാകും
എൻഎസ്എസ് വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024-25 വർഷത്തെ വരവ് ചിലവ് കണക്കുകൾ യോഗത്തിൽ ചർച്ച ചെയ്യും. രാഷ്ട്രീയ നിലപാടുകളിലെ മാറ്റം ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വിശദീകരിക്കും.

സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരത്തും പ്രതിഷേധം; ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ തിരുവനന്തപുരത്ത് പ്രതിഷേധം. നരുവാമൂട് എൻഎസ്എസ് കാര്യാലയത്തിന് മുന്നിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു. നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ എന്ന് ഫ്ളക്സിൽ രേഖപ്പെടുത്തിയിരിക്കുന്നു.