NR Madhu

NR Madhu hate speech

എൻ ആർ മധുവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

നിവ ലേഖകൻ

ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ.ആർ. മധുവിനെതിരെ വിദ്വേഷ പ്രസംഗത്തിൽ ഡിവൈഎഫ്ഐ പരാതി നൽകി. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്കാണ് ഡിവൈഎഫ്ഐ പരാതി നൽകിയിരിക്കുന്നത്. എൻ.ആർ. മധുവിൻ്റെ പ്രസംഗം വംശീയവും ജാതീയവുമായ അധിക്ഷേപമാണെന്നും അതിനാൽ ഇയാൾക്കെതിരെ കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.