Noushad

ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടില് കുഴിച്ചിടാന് നിര്ദേശിച്ചത് ബത്തേരിയിലെ സുഹൃത്തെന്ന് നൗഷാദ്
ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിൽ മുഖ്യപ്രതി നൗഷാദിൻ്റെ വെളിപ്പെടുത്തൽ. ഹേമചന്ദ്രന്റെ മൃതദേഹം തമിഴ്നാട്ടിൽ കുഴിച്ചിടാൻ നിർദ്ദേശം നൽകിയത് ബത്തേരി സ്വദേശിയായ സുഹൃത്താണെന്ന് നൗഷാദ് പറഞ്ഞു. താൻ ചെയ്ത തെറ്റ് ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു എന്നത് മാത്രമാണെന്നും നൗഷാദ് കൂട്ടിച്ചേർത്തു.

ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതല്ല, കൊലപാതകം; നൗഷാദിന്റെ വാദം തള്ളി പോലീസ്
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണെന്ന നൗഷാദിന്റെ വാദം പോലീസ് തള്ളി. നൗഷാദിന്റെ നേതൃത്വത്തിൽ കൊലപാതകം നടത്തിയതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ രണ്ട് സ്ത്രീകളെ പ്രതി ചേർക്കാൻ സാധ്യതയുണ്ട്.

ഹേമചന്ദ്രന്റേത് കൊലപാതകമല്ല, ആത്മഹത്യ; സൗദിയിൽ നിന്ന് കീഴടങ്ങാമെന്ന് പ്രതി നൗഷാദ്
സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മരണത്തിൽ പ്രതി നൗഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് പുറത്ത്. ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും നൗഷാദ് പറയുന്നു. സൗദി അറേബ്യയിൽ നിന്ന് തിരിച്ചെത്തി പോലീസിൽ കീഴടങ്ങുമെന്നും നൗഷാദ് അറിയിച്ചു.