Nobel Prize

സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ദക്ഷിണ കൊറിയന് എഴുത്തുകാരി ഹാന് കാങിന്
ദക്ഷിണ കൊറിയന് എഴുത്തുകാരി ഹാന് കാങിന് സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ലഭിച്ചു. മനുഷ്യ ജീവിതത്തിന്റെ ദുര്ബലാവസ്ഥ തുറന്നുകാട്ടുന്ന തീവ്ര കാവ്യാത്മക ശൈലിയാണ് ഹാനിന്റേതെന്ന് ജൂറി വിലയിരുത്തി. സാഹിത്യത്തിനുള്ള നൊബേല് സമ്മാനം ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന് എഴുത്തുകാരിക്ക് ലഭിക്കുന്നത്.

2024 ലെ രസതന്ത്ര നൊബേൽ പുരസ്കാരം മൂന്ന് ശാസ്ത്രജ്ഞർക്ക്
2024 ലെ രസതന്ത്ര നൊബേൽ പുരസ്കാരം ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പർ എന്നിവർക്ക് ലഭിച്ചു. കംപ്യൂട്ടേഷണൽ പ്രോടീൻ ഡിസൈനിനും പ്രോട്ടീൻ ഘടനയുടെ പ്രവചനത്തിനുമാണ് പുരസ്കാരം. 11 മില്യൺ സ്വീഡിഷ് ക്രോണ്സാണ് പുരസ്കാരത്തുക.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിന് 2024ലെ ഭൗതികശാസ്ത്ര നൊബേൽ
2024ലെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം ജോൺ ജെ. ഹോപ്ഫീൽഡ്, ജോഫ്രി ഇ. ഹിൻറൻ എന്നിവർക്ക് ലഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെ സഹായിക്കുന്ന നെറ്റ്വർക്ക് ഗവേഷണത്തിനാണ് പുരസ്കാരം. ഇരുവരുടെയും 1980-കളിലെ ഗവേഷണം AI മേഖലയെ സാരമായി സ്വാധീനിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണത്തിന് നൊബേൽ: ജോൺ ഹോപ്ഫീൽഡും ജിയോഫ്രി ഹിന്റണും പുരസ്കാരം നേടി
ഈ വർഷത്തെ ഭൗതികശാസ്ത്ര നൊബേൽ പുരസ്കാരം യുഎസ് ഗവേഷകൻ ജോൺ ഹോപ്ഫീൽഡും കനേഡിയൻ ഗവേഷകൻ ജിയോഫ്രി ഹിന്റണും കരസ്ഥമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് അടിസ്ഥാനമായ മെഷീൻ ലേണിങ് വിദ്യകൾ വികസിപ്പിച്ചതിനാണ് പുരസ്കാരം. 11 മില്യൺ സ്വീഡിഷ് ക്രോണ്സ് (8.3 കോടി രൂപ) ആണ് പുരസ്കാരത്തുക.