Nitin Gadkari

പിണറായി വിജയനുമായി നല്ല ബന്ധം; വികസനമാണ് ലക്ഷ്യമെന്ന് നിതിൻ ഗഡ്കരി
കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണുള്ളതെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി രാജ്യത്തിന്റെ വികസനമാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പിന്തുണ ഉറപ്പാക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.

കേരളത്തിന്റെ റോഡ് വികസനത്തിന് 20,000 കോടി രൂപ അനുവദിക്കും: നിതിൻ ഗഡ്കരി
കേരളത്തിലെ റോഡ് വികസനത്തിന് 20,000 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടൻ തുക അനുവദിക്കുമെന്ന് കൊച്ചിയിൽ നടന്ന ട്വന്റിഫോർ ബിസിനസ് കോൺക്ലേവിൽ അദ്ദേഹം പറഞ്ഞു. റോഡ് നിർമ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കണമെന്നും മണൽ ലഭ്യത ഉറപ്പാക്കണമെന്നും ഗഡ്കരി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.

കേരളത്തിന്റെ ദേശീയപാത വികസനം: മുഖ്യമന്ത്രിയും നിതിൻ ഗഡ്കരിയും തമ്മിൽ കൂടിക്കാഴ്ച
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ദേശീയപാത വികസനമായിരുന്നു പ്രധാന ചർച്ചാ വിഷയം. കേന്ദ്രം സംസ്ഥാനത്തിന്റെ ദേശീയപാത പദ്ധതികൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു.

പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ നിരസിച്ചു: നിതിൻ ഗഡ്കരി
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പ്രധാനമന്ത്രി പദത്തിലേക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ നിരസിച്ചതായി വെളിപ്പെടുത്തി. പ്രതിപക്ഷത്തിൽ നിന്നുള്ള ഒരു നേതാവ് തന്നെ സമീപിച്ചിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു. തന്റെ ബോധ്യങ്ങളോടും സംഘടനയോടും വിശ്വസ്തനാണെന്നും ഒരു സ്ഥാനത്തിനും വിട്ടുവീഴ്ച ചെയ്യാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവജി പ്രതിമ നിര്മാണത്തില് സ്റ്റെയിന്ലെസ് സ്റ്റീല് ഉപയോഗിച്ചിരുന്നെങ്കില് തകരില്ലായിരുന്നു: നിതിന് ഗഡ്കരി
ഛത്രപതി ശിവജിയുടെ പ്രതിമ നിര്മാണത്തില് സ്റ്റെയിന്ലെസ് സ്റ്റീല് ഉപയോഗിച്ചിരുന്നെങ്കില് അത് തകരുന്നത് ഒഴിവാക്കാമായിരുന്നുവെന്ന് കേന്ദ്ര മന്ത്രി നിതിന് ഗഡ്കരി അഭിപ്രായപ്പെട്ടു. കടലോര മേഖലകളില് തുരുമ്പ് പിടിക്കാത്ത അസംസ്കൃതവസ്തുക്കള് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമ നിര്മാണ ചുമതല വഹിച്ച ജയ്ദീപ് ആപ്തെയെ കണ്ടെത്താന് പോലീസ് ലുക്ക്-ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.