മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ കേരള വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു. വിദ്വേഷ പ്രസ്താവന നടത്തിയ റാണെ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സംഘപരിവാറിന്റെ കേരളത്തോടുള്ള സമീപനമാണ് ഇത്തരം പ്രസ്താവനകളിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.