Nipah Virus

നിപ്പ: സംസ്ഥാനത്ത് 648 പേർ നിരീക്ഷണത്തിൽ; സ്ഥിതിഗതികൾ വിലയിരുത്തി
സംസ്ഥാനത്ത് നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 648 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 13 പേരും പാലക്കാട് 17 പേരും ഐസൊലേഷനിൽ ചികിത്സയിലാണ്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സംസ്ഥാനത്തെ നിപ്പ സ്ഥിതിഗതികൾ വിലയിരുത്തി.

സംസ്ഥാനത്ത് വീണ്ടും നിപ: പാലക്കാട് മരിച്ച 88-കാരന് വൈറസ് ബാധ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മരിച്ച 88-കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ളവരെ ഐസൊലേറ്റ് ചെയ്തു. സ്ഥിരീകരണത്തിനായി സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്.

മലപ്പുറത്ത് നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു; സംസ്ഥാനത്ത് 499 പേർ നിരീക്ഷണത്തിൽ
പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്ന് മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. നാല് പഞ്ചായത്തുകളിലെ കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേർ നിപ സമ്പർക്ക പട്ടികയിൽ ഉണ്ട്.

നിപ: കേന്ദ്ര സംഘം ഇന്ന് മലപ്പുറത്ത്; 116 പേർ നിരീക്ഷണത്തിൽ
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീം മലപ്പുറം ജില്ലയിലെ നിപ ബാധിത പ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും. സംസ്ഥാനത്ത് 116 പേരാണ് നിലവിൽ ഹൈ റിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടരുന്നത്. വവ്വാലുകളുടെ നിരീക്ഷണത്തിനും സർവേക്കുമായി ഡോക്ടർ ദിലീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘവും ഇന്ന് മലപ്പുറത്ത് എത്തും.

സംസ്ഥാനത്ത് 498 പേർ നിരീക്ഷണത്തിൽ; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ആകെ 498 പേരാണ് നിപ സമ്പര്ക്കപ്പട്ടികയിലുള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ സെപ്റ്റംബർ മാസം വരെ ശക്തമായി തുടരുമെന്ന് മന്ത്രി അറിയിച്ചു.

മലപ്പുറത്ത് നിപ രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന സ്ത്രീ മരിച്ചു
മലപ്പുറത്ത് നിപ രോഗിയുമായി പ്രൈമറി കോൺടാക്റ്റിൽ ഉണ്ടായിരുന്ന സ്ത്രീ കോട്ടക്കലിൽ മരണപ്പെട്ടു. യുവതി മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടിയുടെ കൂടെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കാവൂ എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പാലക്കാട് നിപ: ആരോഗ്യനില അതീവ ഗുരുതരം, ഒരാളെ കണ്ടെത്താനായില്ല; മന്ത്രിയുടെ പ്രതികരണം
പാലക്കാട് നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണ സ്വദേശിനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപട്ടികയിലുള്ള ഒരാളെ കണ്ടെത്താനായിട്ടില്ലെന്നും മന്ത്രി അറിയിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 26 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നിപ: 383 പേർ നിരീക്ഷണത്തിൽ; കൂടുതൽ ഐസിയു സൗകര്യങ്ങൾ ഒരുക്കുന്നു
സംസ്ഥാനത്ത് നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ 383 പേർ നിരീക്ഷണത്തിൽ. മലപ്പുറത്ത് 12 പേർ ചികിത്സയിൽ, 5 പേർ ഐസിയുവിൽ. കൂടുതൽ ഐസിയു, ഐസൊലേഷൻ സൗകര്യങ്ങൾ ഒരുക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു.

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്; സ്ഥിതിഗതികൾ വിലയിരുത്തും
കേരളത്തിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം സംസ്ഥാനം സന്ദർശിക്കും. പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള പത്തു വയസുകാരിയെ പനിയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

പെരിന്തൽമണ്ണയിലെ നിപ രോഗിയെ കോഴിക്കോട്ടേക്ക് മാറ്റി; 425 പേർ നിരീക്ഷണത്തിൽ
പെരിന്തൽമണ്ണയിൽ ചികിത്സയിലായിരുന്ന നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കമുണ്ടായിരുന്ന 91 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 425 പേരാണ് നിരീക്ഷണത്തിലുള്ളത്.

നിപ: മലപ്പുറത്ത് 228 പേര് നിരീക്ഷണത്തില്
സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ 425 പേരാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേർ ചികിത്സയിലാണ്. പാലക്കാട് ഒരാൾ ഐസൊലേഷനിൽ ചികിത്സയിലാണ്.

പാലക്കാട് നിപ ബാധിതയുടെ നില ഗുരുതരം; കോഴിക്കോട്ടേക്ക് മാറ്റും
പാലക്കാട് തച്ചനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 39 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിൽ വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും. ഇവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 91 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.