Nimisha Priya

നിമിഷപ്രിയ കേസിൽ സഹോദരന്റെ വാദങ്ങൾ തള്ളി യമൻ ആക്ടിവിസ്റ്റ്
നിമിഷപ്രിയ കേസിൽ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹ്ദിയുടെ വാദങ്ങളെ തള്ളി തലാൽ ആക്ഷൻ കൗൺസിൽ വക്താവായിരുന്ന യമൻ ആക്ടിവിസ്റ്റ് സർഹാൻ ഷംസാൻ രംഗത്ത്. മതപണ്ഡിതരുടെ ഇടപെടലിലൂടെ വധശിക്ഷ റദ്ദായിട്ടുണ്ടെന്നും മോചനത്തിനുള്ള വഴികൾ തുറക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെയും ശൈഖ് ഹബീബ് ഉമറിൻ്റെയും ഇടപെടലുകൾ കേസിൽ ഗുണം ചെയ്തുവെന്നും സർഹാൻ ഷംസാൻ കൂട്ടിച്ചേർത്തു

നിമിഷപ്രിയയുടെ മോചനത്തിനായി വീണ്ടും ഗവർണറെ കണ്ട് ചാണ്ടി ഉമ്മൻ
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചാണ്ടി ഉമ്മൻ എംഎൽഎ വീണ്ടും ഗവർണറെ കണ്ടു. നിമിഷപ്രിയയുടെ മോചനം തന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ വലിയ ആഗ്രഹമായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറൽ അബ്ദുൽ സലാം അൽ-ഹൂത്തിക്ക് കത്തയച്ചു.

നിമിഷ പ്രിയയുടെ വധശിക്ഷ വേഗം നടപ്പാക്കണം; അറ്റോർണി ജനറലിന് കത്തയച്ച് തലാലിന്റെ സഹോദരൻ
നിമിഷ പ്രിയയുടെ വധശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തലാലിന്റെ സഹോദരൻ അബ്ദുൽ ഫത്തെ മഹ്ദി, അറ്റോർണി ജനറൽ അബ്ദുൽ സലാം അൽ-ഹൂത്തിക്ക് കത്തയച്ചു. വധശിക്ഷ നീട്ടിവെച്ചതിലൂടെ നിയമപരമായ അവകാശം നിഷേധിക്കപ്പെട്ടെന്നും നീതിയും സത്യവും സംരക്ഷിക്കുന്നതിന് ശിക്ഷ നടപ്പാക്കാൻ പുതിയ തീയതി നിശ്ചയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ജൂലൈയിലാണ് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയ യെമൻ പൗരനായ തലാലിനെ കൊലപ്പെടുത്തിയത്.

നിമിഷപ്രിയ കേസ്: യെമനിലേക്ക് പോകാൻ ആക്ഷൻ കൗൺസിലിന് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
യെമനിലേക്ക് പോകാൻ നിമിഷപ്രിയ ആക്ഷൻ കൗൺസിലിന് അനുമതി നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ അപേക്ഷയാണ് മന്ത്രാലയം തള്ളിയത്. സനയിലെ സുരക്ഷാ സാഹചര്യം മോശമാണെന്നും പ്രതിനിധി സംഘത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവെച്ചു; റിപ്പോർട്ടുകൾ തെറ്റെന്ന് കേന്ദ്രസർക്കാർ
യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. വധശിക്ഷ റദ്ദാക്കിയെന്നും മോചനത്തിനായി ധാരണയായെന്നുമുള്ള റിപ്പോർട്ടുകൾ തെറ്റാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജെയ്സ്വാൾ വ്യക്തമാക്കി. കേസ് നിർണായകമാണെന്നും സാധ്യമായ എല്ലാ സഹായവും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം
യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു. കേസിൽ പുറത്തുവരുന്ന വിവരങ്ങൾ തെറ്റാണെന്ന് മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗികമായി യാതൊരു ആശയവിനിമയവും ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

നിമിഷപ്രിയ കേസ്: കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി ചാണ്ടി ഉമ്മൻ
നിമിഷപ്രിയ കേസിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച നടത്തി ചാണ്ടി ഉമ്മൻ എം.എൽ.എ. കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിൽ നന്ദി അറിയിക്കാനാണ് എത്തിയതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് യുവാവ് മരിച്ചെന്ന ആക്ഷേപത്തിൽ പഠിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നിമിഷപ്രിയയുടെ മോചനത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഹർജിക്കാരുടെ പ്രതിനിധിസംഘത്തെ യെമനിലേക്ക് അയയ്ക്കണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. ഹർജിക്കാരുടെ ആവശ്യം പരിഗണിക്കണമെന്നും കോടതി അറിയിച്ചു. കേസിൽ ഓഗസ്റ്റ് 14-ന് സുപ്രീംകോടതി വീണ്ടും വാദം കേൾക്കും.

നിമിഷപ്രിയയുടെ മോചനം: വിദ്വേഷ പ്രചരണം നടത്തിയവർക്കെതിരെ പരാതി
യെമൻ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങൾ തുടരുന്നു. ഇതിനിടെ വിദ്വേഷ പ്രചരണം നടത്തിയവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി. ആർ.ജെ.ഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂരാണ് പരാതി നൽകിയത്.

നിമിഷപ്രിയക്ക് എല്ലാ സഹായവും നൽകും; വിദേശകാര്യ മന്ത്രാലയം
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി കുടുംബാംഗങ്ങൾക്ക് നിയമസഹായം നൽകുന്നതിന് ഒരു അഭിഭാഷകനെ നിയമിച്ചിട്ടുണ്ട്. വിഷയത്തിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.

നിമിഷപ്രിയയുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് വി. മുരളീധരൻ
യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. വധശിക്ഷ നീട്ടിവെക്കുന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഇടപെട്ടിട്ടുണ്ട്. സംസ്ഥാനം ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിമിഷ പ്രിയയുടെ വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടൽ പ്രതീക്ഷ നൽകുന്നെന്ന് എം.വി. ഗോവിന്ദൻ
നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കാന്തപുരം നടത്തിയ ഇടപെടൽ പ്രതീക്ഷ നൽകുന്നെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമങ്ങൾ നടക്കുന്ന സമയത്ത് കാന്തപുരം മാനവികത ഉയർത്തിപ്പിടിക്കുന്നത് പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല.