Nilambur

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ്. സ്ഥാനാർത്ഥിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി പി.വി. അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയെക്കുറിച്ചുള്ള തന്റെ നിലപാട് പി.വി. അൻവർ നേതാക്കളെ അറിയിച്ചു. മതേതര വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാകുമെന്നും സി.പി.ഐ.എമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം ഉണ്ടാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഖേദപ്രകടനവുമായി പി.വി. അൻവർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി മുൻ എംഎൽഎ പി.വി. അൻവർ ഖേദപ്രകടനം നടത്തി. വീണ്ടും ഒരു ഉപതിരഞ്ഞെടുപ്പിലേക്ക് നയിച്ചതിൽ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ രാജിവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മാറ്റം അനിവാര്യമാണെന്ന് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് ശക്തമാണെന്നും ഒറ്റക്കെട്ടാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ സജീവമാക്കി കോൺഗ്രസ്. ആര്യാടൻ ഷൗക്കത്തിനാണ് മുൻതൂക്കം എങ്കിലും വി.എസ്. ജോയിയുടെ പേരും പരിഗണനയിലുണ്ട്. 2016-ൽ നഷ്ടമായ മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: 263 പോളിംഗ് ബൂത്തുകൾ സജ്ജം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് 263 പോളിംഗ് ബൂത്തുകൾ സജ്ജമാക്കി. 59 പുതിയ ബൂത്തുകളും ഇതിൽ ഉൾപ്പെടുന്നു. ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തി.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: ഒരുക്കങ്ങൾക്ക് കമ്മീഷൻ നിർദേശം
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. മെയ് 5ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് തയ്യാറെടുപ്പ് ആരംഭിച്ചു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ കോൺഗ്രസ് ആരംഭിച്ചു. എ.പി. അനിൽകുമാറിനാണ് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ചുമതല. ഏപ്രിൽ അവസാനമോ മെയ് മാസത്തിലോ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്.

എടക്കരയിൽ ആനക്കൊമ്പ് പിടിച്ചെടുത്തു; എട്ടുപേർ കസ്റ്റഡിയിൽ
മലപ്പുറം നിലമ്പൂർ എടക്കരയിൽ ആനക്കൊമ്പുകൾ പിടിച്ചെടുത്തു. എടക്കരയിലെ മുഹമ്മദ് കബീറിന്റെ കടയിൽ നിന്നാണ് ആനക്കൊമ്പുകൾ പിടിച്ചത്. എട്ടു പേരെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു.

നിലമ്പൂരിൽ ആനക്കൊമ്പ് പിടിച്ചെടുത്തു
നിലമ്പൂർ എടക്കരയിൽ ഒരു ഇലക്ട്രോണിക്സ് കടയിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ പിടിച്ചെടുത്തു. എട്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കരുളായിൽ നിന്നാണ് കൊമ്പുകൾ ലഭിച്ചതെന്ന് പ്രതി മൊഴി നൽകി.

നിലമ്പൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമർദ്ദനം; അയൽവാസി അറസ്റ്റിൽ
നിലമ്പൂരിൽ 80 വയസ്സുള്ള ഇന്ദ്രാണി ടീച്ചർക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണി ടീച്ചറെ ഷാജി എന്നയാൾ അകാരണമായി ആക്രമിക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കസേര കൊമ്പന്റെ ജഡത്തിൽ വെടിയുണ്ട; മരണകാരണം വീണ്ടും അന്വേഷണത്തിൽ
നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ വെടിയുണ്ട കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് വെടിയുണ്ട കണ്ടെത്തിയത്. വെടിയുണ്ടയുടെ പഴക്കം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.

കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ സ്ത്രീക്ക് പരിക്ക്
നിലമ്പൂർ പോത്തുകല്ലിൽ കാട്ടാനയെ കണ്ട് ഭയന്ന് ഓടിയ ആദിവാസി സ്ത്രീക്ക് വീണു പരിക്ക്. പോത്തുകൽ അപ്പൻ കാപ്പ് നഗറിലെ മൂപ്പൻ കൃഷ്ണൻ കുട്ടിയുടെ ഭാര്യ രമണിക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15ഓടെ അപ്പൻ കാപ്പ് നഗറിലെ ലൈബ്രറിക്ക് സമീപമാണ് കാട്ടാന ഓടിച്ചത്.