Nilambur

നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കി; ഇന്ന് വാർത്താസമ്മേളനവുമായി പി.വി. അൻവർ
നിലമ്പൂരിൽ യുഡിഎഫ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ നേതൃത്വത്തിലാണ് പ്രചാരണം നടക്കുന്നത്. അതേസമയം, മുന്നണി പ്രവേശനത്തിൽ ആശയക്കുഴപ്പം നിലനിൽക്കെ പി.വി. അൻവർ ഇന്ന് രാവിലെ 9 മണിക്ക് മാധ്യമങ്ങളെ കാണും. ബിജെപി സീറ്റ് ഒഴിഞ്ഞതോടെ ബിഡിജെഎസ് ഇവിടെ മത്സരിക്കും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിക്കും; സ്ഥാനാർത്ഥിയെ ജൂൺ 1ന് തീരുമാനിക്കും
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിക്കും. സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബിജെപിയിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്. ജൂൺ 1ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പിണറായിയുടെ വാട്ടർലൂ ആകുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പിണറായി വിജയന്റെ വാട്ടർലൂ ആകുമെന്നും ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അൻവറിന് ആര്യാടൻ ഷൗക്കത്തുമായി വ്യക്തിപരമായ നല്ല ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിൽ എടുത്തില്ലെങ്കിൽ നിലമ്പൂരിൽ പി.വി. അൻവർ മത്സരിക്കുമെന്ന ഭീഷണിയുണ്ട്.

നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കും; യുഡിഎഫ് പരിഗണിച്ചില്ലെങ്കിൽ അൻവർ കളത്തിലിറങ്ങും
നിലമ്പൂരിൽ തൃണമൂൽ കോൺഗ്രസ് മത്സരിക്കാൻ ഒരുങ്ങുന്നു. യുഡിഎഫ് മുന്നണിയിൽ എടുത്തില്ലെങ്കിൽ പി.വി. അൻവർ മത്സര രംഗത്ത് ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. യുഡിഎഫ് തൃണമൂൽ കോൺഗ്രസിൻ്റെ കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നുള്ളത് ഉറ്റുനോക്കുകയാണ്.

പി.വി. അൻവറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
പി.വി. അൻവറുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും ഹൈക്കമാൻഡ് ആരെ പിന്തുണച്ചാലും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ആര്യാടൻ ഷൗക്കത്ത്. പാർട്ടി ഏൽപ്പിച്ച ദൗത്യം ഗൗരവത്തോടെ കാണുന്നുവെന്നും എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സ്ഥാനാർത്ഥിത്വത്തെക്കുറിച്ചും ട്വന്റിഫോറിന്റെ ഗുഡ് മോണിങ് വിത്ത് ആർ. ശ്രീകണ്ഠൻ നായർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലമ്പൂരിൽ ഇന്ന് യുഡിഎഫ് പ്രചാരണം; എൽഡിഎഫ് സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുന്നു
നിലമ്പൂരിൽ ഇന്ന് യുഡിഎഫ് പ്രചാരണം ആരംഭിക്കും. രാവിലെ ആര്യാടൻ മുഹമ്മദിന്റെ കബറിടം സന്ദർശിച്ച് ആര്യാടൻ ഷൗക്കത്ത് പ്രചാരണത്തിന് തുടക്കം കുറിക്കും. വൈകുന്നേരം 3 മണിക്ക് യുഡിഎഫ് കൺവെൻഷൻ നടക്കും. എൽഡിഎഫ് സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചു.

നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പാണെന്നും പാർട്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. മലപ്പുറം ജില്ലയിലെ യുഡിഎഫ്, കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടെ ലഭിച്ച ഈ അവസരം നല്ല രീതിയിൽ വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പിതാവ് മൂന്നര പതിറ്റാണ്ടുകാലം നിലമ്പൂരിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി; എഐസിസി പ്രഖ്യാപിച്ചു
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിനെ യുഡിഎഫ് സ്ഥാനാർഥിയായി എഐസിസി പ്രഖ്യാപിച്ചു. കെ.സി. വേണുഗോപാൽ ഒപ്പിട്ട പ്രസ്താവനയിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ കെപിസിസി ജനറൽ സെക്രട്ടറിയായ അദ്ദേഹം രാഷ്ട്രീയത്തിനൊപ്പം സിനിമ, സാംസ്കാരിക രംഗങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

നിലമ്പൂരിൽ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തിരഞ്ഞെടുപ്പിന് കാരണം പി.വി. അൻവറാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫും ബിജെപിയും തമ്മിൽ സഖ്യമുണ്ടെന്നും രാഹുൽ ആരോപിച്ചു.

പി.വി. അൻവറിൻ്റെ ഭീഷണിയ്ക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുത്: രാജ്മോഹൻ ഉണ്ണിത്താൻ
പി.വി. അൻവറിൻ്റെ ഭീഷണിയ്ക്ക് മുന്നിൽ കോൺഗ്രസ് വഴങ്ങരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. നിലമ്പൂരിൽ ആരു മത്സരിച്ചാലും വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂർ വിഷയത്തിൽ അഴിമതിക്ക് കൂട്ടുനിന്നവർ ശിക്ഷിക്കപ്പെടണമെന്നും ഇ.ഡി. നടപടിയിൽ രാഷ്ട്രീയം കാണരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായേക്കും; അൻവർ മത്സരരംഗത്തേക്കോ?
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നും ഹൈക്കമാൻഡ് ഉടൻ പ്രഖ്യാപനം നടത്തുമെന്നും റിപ്പോർട്ടുകൾ. പി.വി. അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുണ്ടെന്നും വിവരങ്ങളുണ്ട്. സ്ഥാനാർത്ഥിയായി ആര് വന്നാലും മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

നിലമ്പൂരിൽ ബിജെപി മത്സരിക്കാത്തതിൽ അതൃപ്തി; ഹിന്ദു മഹാസഭ സ്ഥാനാർഥിയെ നിർത്തും
നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. ബിജെപി സ്ഥാനാർഥിയെ നിർത്താത്തത് ആർക്കുവേണ്ടിയാണെന്ന് അഖില ഭാരത് ഹിന്ദു മഹാസഭയുടെ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ ചോദിച്ചു. നിലമ്പൂരിൽ ഉചിതമായ സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ അഖിൽ ഭാരത് ഹിന്ദു മഹാസഭ സ്ഥാനാർത്ഥിയെ നിർത്തുമെന്നും അദ്ദേഹം അറിയിച്ചു.