Nilambur Election

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടി പിന്തുണയിൽ പ്രതികരണവുമായി സണ്ണി ജോസഫ്
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇതിനെതിരെ സിപിഐഎം രംഗത്ത് വന്നതോടെ രാഷ്ട്രീയ വിവാദങ്ങൾ ഉടലെടുത്തു. എല്ലാ വർഗീയവാദികളെയും യുഡിഎഫ് കൂട്ടുപിടിക്കുകയാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. പിന്തുണയുടെ കാര്യം നേതൃത്വം പറയുമെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പ്രതികരണം.

പി.വി അൻവർ മറുപടി അർഹിക്കുന്നില്ല; നിലമ്പൂരിൽ ചരിത്രപരമായ മുന്നേറ്റമെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂരിലെ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷത്തിന്റെ വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും തന്റെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനൊപ്പം എത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത്. സ്ഥാനാർത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. വലിയ വിജയം യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരുണാകര സ്മൃതി മന്ദിരം സന്ദർശിച്ച് ആര്യാടൻ ഷൗക്കത്ത്; നിലമ്പൂരിൽ പത്രിക സമർപ്പിക്കും
നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ആര്യാടൻ ഷൗക്കത്ത് കെ. കരുണാകരന്റെ സ്മൃതി മന്ദിരം സന്ദർശിച്ചു. നിലമ്പൂരിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്നും തന്റെ പിതാവ് നേടിയ ഭൂരിപക്ഷം മറികടക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. രാവിലെ 11.20ന് നിലമ്പൂർ താലൂക്ക് ഓഫീസിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സ്വരാജിനെ നിലമ്പൂരിൽ മത്സരിപ്പിക്കുന്നത് റിയാസിനെ വളർത്താതിരിക്കാൻ: കെ.എം. ഷാജി
നിലമ്പൂരിൽ എം. സ്വരാജ് എൽഡിഎഫ് സ്ഥാനാർഥിയായതോടെ യുഡിഎഫിന്റെ ആവേശം വർധിച്ചുവെന്ന് കെ.എം. ഷാജി. സ്വരാജിനെ റിയാസിനു മുകളിൽ വളരാൻ അനുവദിക്കില്ലെന്നും ഷാജി ആരോപിച്ചു. അൻവറിന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യവും തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്യാടൻ ഷൗക്കത്തിനെതിരെ വിമർശനവുമായി എം.വി. ഗോവിന്ദൻ
നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശനവുമായി രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് തോറ്റത് ആര്യാടൻ ഷൗക്കത്ത് പാലം വലിച്ചത് കൊണ്ടാണെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. അൻവർ യുഡിഎഫുമായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഡ്വക്കേറ്റ് ബീന ജോസഫിനെ കണ്ടത് അഭിഭാഷകയെന്ന നിലയിൽ; രാഷ്ട്രീയ ചർച്ചയല്ലെന്ന് എംടി രമേശ്
അഡ്വക്കേറ്റ് ബീന ജോസഫിനെ സന്ദർശിച്ചത് ഒരു അഭിഭാഷക എന്ന നിലയിലാണെന്ന് എം.ടി. രമേശ് വ്യക്തമാക്കി. രാഷ്ട്രീയപരമായ കൂടിക്കാഴ്ചയല്ല നടന്നതെന്നും സൗഹൃദ സന്ദർശനം മാത്രമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര് സ്ഥാനാർത്ഥിയാകണമെന്ന കാര്യത്തിൽ ബിജെപി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും രമേശ് അറിയിച്ചു.

നിലമ്പൂരിൽ വി.ഡി. സതീശൻ ക്യാമ്പ് ചെയ്യുന്നു; രാഷ്ട്രീയ ചർച്ചകൾ സജീവമാക്കി പി.വി. അൻവർ
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകാൻ വി.ഡി. സതീശൻ നിലമ്പൂരിൽ ക്യാമ്പ് ചെയ്യും. യുഡിഎഫ് കൺവെൻഷനിൽ അദ്ദേഹം പങ്കെടുക്കും. മുന്നണിയിൽ എടുത്തില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന നിലപാടുമായി പി.വി. അൻവർ രംഗത്ത്.