Nilambur

നിലമ്പൂരിൽ അൻവർ ഘടകമായിരുന്നു; സി.പി.ഐ.എം നിലപാട് തിരുത്തി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി. അൻവർ ഒരു ഘടകമായിരുന്നുവെന്ന് സി.പി.ഐ.എം തിരുത്തി. പി.വി. അൻവർ പാർട്ടി വോട്ടുകൾ പിടിച്ചുവെന്ന് സി.പി.ഐ.എം വിലയിരുത്തി. ആർ.എസ്.എസ് സഹകരണ പരാമർശത്തിൽ മുഖ്യമന്ത്രിയോ പാർട്ടി കമ്മിറ്റികളോ തന്നെ വിമർശിച്ചിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

സാധാരണക്കാരുടെ പ്രശ്നപരിഹാരത്തിന് ഏതറ്റം വരെയും പോകും; ആര്യാടൻ ഷൗക്കത്ത്
ഒരു ജനപ്രതിനിധി എന്ന നിലയിൽ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഏതറ്റം വരെയും പോകുമെന്ന് ആര്യാടൻ ഷൗക്കത്ത്. നിലമ്പൂരിലെ പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇടതു ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്കെതിരെയുള്ള വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആര്യാടൻ ഷൗക്കത്തും സംഘവും വാണിയമ്പുഴയിൽ കുടുങ്ങി; പിന്നീട് രക്ഷപ്പെടുത്തി
നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം എത്തിച്ച് മടങ്ങവെ ആര്യാടൻ ഷൗക്കത്തും സംഘവും കുടുങ്ങി. ഡിങ്കി ബോട്ടിന്റെ എൻജിൻ തകരാറിലായതിനെ തുടർന്നാണ് ഇവർ കാട്ടിൽ കുടുങ്ങിയത്. രണ്ട് മണിക്കൂറിന് ശേഷം എൻജിൻ തകരാർ പരിഹരിച്ച് ഇവരെ രക്ഷപ്പെടുത്തി.

നിലമ്പൂരിൽ ഭരണവിരുദ്ധ വികാരമില്ലെന്ന് സിപിഐഎം; സർവേ നടത്താൻ സർക്കാർ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. തിരഞ്ഞെടുപ്പിൽ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ചവയ്ക്കാൻ സാധിച്ചുവെന്നും പാർട്ടി അനുഭാവികളുടെ വോട്ടുകളിൽ ചിലത് പി.വി. അൻവറിന് ലഭിച്ചുവെന്നും വിലയിരുത്തി. സർക്കാരിന്റെ പ്രതിച്ഛായ പഠിക്കാൻ പിആർഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിലമ്പൂരിൽ കാട്ടാന ആക്രമണം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഒഴുക്കിൽ കുടുങ്ങി
മലപ്പുറം നിലമ്പൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചാലിയാറ്റിലെ ഒഴുക്കിൽപ്പെട്ട് മൃതദേഹം തിരിച്ചെത്തിക്കാൻ പോയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തുരുത്തിൽ കുടുങ്ങി. എൻഡിആർഎഫ് സംഘം രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നു.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് ജയിച്ചു; വാക്കുപാലിച്ച് സിപിഐ നേതാവ് ലീഗിൽ ചേർന്നു
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിനെ തുടർന്ന് സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാൻ തയാറാണെന്ന് അറിയിച്ചത്.

നിലമ്പൂരിൽ ചാണ്ടി ഉമ്മന്റെ ഇടപെടൽ ശ്രദ്ധേയമായി; യുവനേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്ന് ചാണ്ടി ഉമ്മൻ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് യുവനേതാക്കളുടെ ഐക്യം പ്രകടമാണെന്നും, തിരഞ്ഞെടുപ്പിൽ ഓരോ വിഷയങ്ങളും ഉയർത്തിക്കൊണ്ടുവരുന്നത് സ്വാഭാവികമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. നിലമ്പൂരിൽ 3000-ത്തോളം വീടുകൾ സന്ദർശിച്ചെന്നും റീലുകളേക്കാൾ പ്രധാനo പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എടക്കര പഞ്ചായത്തിൽ യുഡിഎഫിന് ലീഡ് നേടാനായത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ടാണെന്നും വിലയിരുത്തലുണ്ട്.

നിലമ്പൂർ തോൽവി: സി.പി.ഐ.എം വിലയിരുത്തൽ യോഗം നാളെ
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പരാജയം സി.പി.ഐ.എം വിലയിരുത്തുന്നു. ഇതിനായി പാർട്ടി നേതൃയോഗങ്ങൾ നാളെ ആരംഭിക്കും. മൂന്നു ദിവസങ്ങളിലായാണ് യോഗങ്ങൾ നടക്കുന്നത്. തെരഞ്ഞെടുപ്പിൽ സംഭവിച്ച വീഴ്ചകളും ഭരണവിരുദ്ധ വികാരത്തിൻ്റെ ആഴവും യോഗത്തിൽ ചർച്ചയാകും.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ഭാവിയിൽ തിരിച്ചടിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചതിന് പിന്നാലെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രതികരണവുമായി രംഗത്ത്. യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം ഇന്ന് മധുരിക്കുമെങ്കിലും നാളെ കയ്ക്കും എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. എൽഡിഎഫ് ഉയർത്തിയ ശരിയായ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം; അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിനെ പ്രിയങ്ക ഗാന്ധി എം.പി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ നേതാക്കളെയും പ്രവർത്തകരെയും പ്രിയങ്ക അഭിനന്ദിച്ചു. യുഡിഎഫിന്റെ കാഴ്ചപ്പാടിലുള്ള വിശ്വാസമാണ് വിജയത്തിലേക്ക് നയിച്ചതെന്ന് പ്രിയങ്ക ഗാന്ധി അഭിപ്രായപ്പെട്ടു.

നിലമ്പൂരിൽ യുഡിഎഫ് വിജയാഘോഷം; വൈറലായി നേതാക്കളുടെ നൃത്തം
നിലമ്പൂർ നിയമസഭാ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചതിനു പിന്നാലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ആഘോഷമാക്കി യുഡിഎഫ് യുവനേതാക്കൾ. നിലമ്പൂരിൽ നടന്ന യുഡിഎഫ് വിജയാഹ്ലാദ റോഡ് ഷോയിൽ പങ്കെടുത്ത നേതാക്കളുടെ നൃത്തം വൈറലായി. "വിജയച്ചത് നിലമ്പൂരും യു ഡി എഫും മാത്രമല്ല, കേരളമാണ്" എന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

നിലമ്പൂരിലെ പരാജയം അംഗീകരിക്കുന്നു; പാഠം പഠിച്ച് മുന്നോട്ട് പോകുമെന്ന് ബിനോയ് വിശ്വം
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിച്ചു. എൽഡിഎഫ് രാഷ്ട്രീയം മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും എന്നിട്ടും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.