Nicolas Maduro

Venezuelan president Maduro

അമേരിക്ക ആക്രമിച്ചാൽ ഖേദിക്കേണ്ടിവരും; ട്രംപിന് മുന്നറിയിപ്പുമായി മഡൂറോ

നിവ ലേഖകൻ

മയക്കുമരുന്ന് വേട്ടയുടെ പേരിൽ വെനിസ്വേലൻ ബോട്ടിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോ. അമേരിക്ക ആക്രമിച്ചാൽ സായുധ പോരാട്ടത്തിന് തയ്യാറാണെന്നും മഡൂറോ വ്യക്തമാക്കി. വെനിസ്വേലയുടെ പ്രതിരോധത്തിനായി 25 ലക്ഷം സൈനികരെ വിന്യസിക്കുമെന്നും അദ്ദേഹം അറിയിച്ചു.