NIA Court

ഛത്തീസ്ഗഢ്: കന്യാസ്ത്രീകളുടെ അറസ്റ്റ്; കേസ് റദ്ദാക്കാൻ ഉടൻ കോടതിയെ സമീപിക്കില്ലെന്ന് റായ്പൂർ അതിരൂപത
ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസ് റദ്ദാക്കുന്നതിനായി നിലവിൽ കോടതിയെ സമീപിക്കാൻ ആലോചനയില്ലെന്ന് റായ്പൂർ അതിരൂപത വക്താവ് അറിയിച്ചു. കേസ് എടുത്തതിൽ തന്നെ പോലീസിന് പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സിസ്റ്റർമാരായ പ്രീതി മേരിയും വന്ദനാ ഫ്രാൻസിസും മോചിതരായി.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം
ഛത്തീസ്ഗഢിൽ അറസ്റ്റിലായ കന്യാസ്ത്രീകൾ ഒൻപത് ദിവസത്തെ ജയിൽവാസത്തിനു ശേഷം ജയിൽ മോചിതരായി. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ടു പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

ഛത്തീസ്ഗഡിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
ഛത്തീസ്ഗഡിൽ മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. ബിലാസ്പൂർ എൻഐഎ കോടതിയാണ് ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം അനുവദിച്ചത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: ഇന്ന് വിധി പറയും
ഛത്തീസ്ഗഢിലെ ജയിലിൽ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി. ബിലാസ്പുർ എൻഐഎ കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കന്യാസ്ത്രീകൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തിട്ടുണ്ട്.

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ: കേസ് ഡയറി ഹാജരാക്കാൻ എൻഐഎ കോടതി
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ കേസ് ഡയറി ഹാജരാക്കാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് എൻഐഎ കോടതി നിർദ്ദേശം നൽകി. ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപ് കേസ് ഡയറി വിശദമായി പരിശോധിക്കുമെന്ന് കോടതി അറിയിച്ചു. കേസിന്റെ മെറിറ്റിലേക്ക് കടന്നാൽ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വം.

മലയാളി കന്യാസ്ത്രീകളുടെ ജാമ്യം: എൻഐഎ കോടതിയെ സമീപിക്കാൻ നീക്കം
ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി എൻഐഎ കോടതിയെ സമീപിക്കാൻ നീക്കം. മുതിർന്ന അഭിഭാഷകന്റെ ഉപദേശത്തെ തുടർന്നാണ് ഈ നീക്കം നടത്തുന്നത്. ഹൈക്കോടതി നാളെയും മറ്റന്നാളും അവധിയായതിനാലും എൻഐഎ കോടതി നാളെ പ്രവർത്തിക്കുമെന്നതും പരിഗണിച്ചാണ് ഈ തീരുമാനം. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ ബജ്റംഗ് ദൾ നേതാവ് നിർബന്ധിച്ചെന്നും 21-കാരിയായ ആദിവാസി യുവതി കമലേശ്വരി പ്രഥാൻ വെളിപ്പെടുത്തി.

മാലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യ സിങ് ഠാക്കൂർ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടു
2008-ലെ മാലേഗാവ് സ്ഫോടനക്കേസിലെ എല്ലാ പ്രതികളെയും എൻഐഎ കോടതി വെറുതെ വിട്ടു. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് കോടതി അറിയിച്ചു. ആറ് പേർ കൊല്ലപ്പെടുകയും 100-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത കേസിൽ പ്രഗ്യ സിങ് ഠാക്കൂർ ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്.

മണിപ്പൂര് കലാപം: അക്രമക്കേസുകൾക്കായി പ്രത്യേക എൻഐഎ കോടതി
മണിപ്പൂര് സംഘര്ഷവുമായി ബന്ധപ്പെട്ട അക്രമ കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക എന്ഐഎ കോടതി രൂപീകരിച്ചു. കേന്ദ്രസര്ക്കാര് വിജ്ഞാപനം പുറത്തിറക്കി. മണിപ്പൂരിലെ എല്ലാ പ്രദേശങ്ങളിലെയും അക്രമക്കേസുകള് ഈ കോടതിയില് പരിഗണിക്കും.