NEYATTINKARA

നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവിനെതിരെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
നെയ്യാറ്റിൻകരയിൽ കോൺഗ്രസ് നേതാവിനെതിരെ ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ വായ്പ നൽകാമെന്ന് പറഞ്ഞ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ആത്മഹത്യാ കുറിപ്പ്. ജോസ് ഫ്രാങ്ക്ളിൻ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ ആത്മഹത്യ: കോൺഗ്രസ് നേതാവിനെതിരെ കേസ്
നെയ്യാറ്റിൻകരയിൽ സലിത കുമാരി എന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവ് ജോസ് ഫ്രാങ്ക്ളിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. സലിത കുമാരിയുടെ ആത്മഹത്യാക്കുറിപ്പിൽ ജോസ് ഫ്രാങ്ക്ളിൻ തന്നെ ജീവിക്കാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചിരുന്നു. ജോസ് ഫ്രാങ്ക്ളിൻ്റെ അറസ്റ്റ് ആവശ്യപ്പെട്ട് സി.പി.ഐ.എം, ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വായ്പ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്.

നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പ് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗ്യാസ് അടുപ്പിൽനിന്നുണ്ടായ തീപിടിത്തത്തിൽ യുവതി ദാരുണമായി മരിച്ചു. മുട്ടയ്ക്കാട് സ്വദേശി സലിലകുമാരി (50) ആണ് മരിച്ചത്. ഇന്ന് രാവിലെ അടുക്കളയിൽ ചായ ഉണ്ടാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.